

ന്യൂഡൽഹി: ഫ്ലൈദുബായ് സംഭവത്തിൽ കേസെടുത്ത് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി. ഒമാനി പൈലറ്റിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തത്. യുഎപിഎ അടക്കം ചുമത്തിയാണ് എൻഐഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാർ നേരിട്ടാണ് എൻഐഎയോട് അന്വേഷണം നടത്താൻ നിർദ്ദേശിച്ചത്.
എൻഐഎ നിയമത്തിലെ ആറാം വകുപ്പിന്റെ ഉപ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിമാനം ഹൈജാക്ക് ചെയ്യാനും ഇടിച്ചിറക്കാനും ശ്രമിച്ചു എന്നാണ് എഫ്‌ഐആറിൽ ഉള്ളത്. സംഭവം ദേശീയ, അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നും വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
സെപ്റ്റംബർ മുപ്പതിനാണ് ഫ്‌ളൈ ദുബായ് വിമാനം റാഞ്ചാനും ഇടിച്ചിറക്കാനുമുള്ള ശ്രമം ഉണ്ടായത്. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ളൈ ദുബായ് വിമാനം, കോക്പിറ്റിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. കോക്പിറ്റിലുണ്ടായ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് തന്റെ ഒമാനി സഹപൈലറ്റില്‍ നിന്ന് കുത്തേല്‍ക്കുകയായിരുന്നു. എന്നാൽ ഇതിനിടെ വിമാനത്തിൽ ഉണ്ടായിരുന്നവർ ഒമാനി സഹപൈലറ്റിനെ കെട്ടിയിടുകയും യാത്രക്കാരായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.
ഫ്ലൈദുബായ് സംഭവം ഭീകരാക്രമണമാണെന്ന് യുഎഇ സ്ഥിരീകരിച്ചിരുന്നു.വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കോക്പിറ്റിലെ ക്രാഷ് ആക്‌സ് ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചെന്നും യുഎഇയിലെ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് അല്‍ ശംസി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: The National Investigation Agency (NIA) has registered a case in connection with the Flydubai incident, naming an Omani pilot as the prime accused. The FIR invokes provisions of the Unlawful Activities (Prevention) Act (UAPA). The central government directly instructed the agency to investigate the case.