

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്വിക് കൊമേഴ്സ് രംഗത്തേക്ക് പ്രവേശിച്ച് ആഗോള ലൈഫ്സ്‌റ്റൈല്‍ റീട്ടെയില്‍ ബ്രാന്‍ഡായ മിനിസോ. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടുമായാണ് കൈകോര്‍ക്കുന്നത്. ഓഗസ്റ്റ് 21 മുതല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മിനിസോയുടെ 90ത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ലഭ്യമാകും.
ആക്‌സസറികള്‍, കിച്ചന്‍ & ഡൈനിങ്, സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ആര്‍ട്‌സ് & ഹോബീസ് എന്നിവ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നത്. ബാക്ക്പാക്കുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ടിഫിന്‍ ബോക്‌സുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്‌ക്കൊപ്പം ഹാരി പോട്ടര്‍, ഹലോ കിറ്റി, മൈ മെലഡി, കുരോമി, BT21, ഡിസ്‌നി സ്റ്റിച്ച് പോലുള്ള ജനപ്രിയ ഉല്‍പ്പന്നങ്ങളും മിനിസോ ലഭ്യമാക്കും.
യുവാക്കളെ ലക്ഷ്യമിട്ട് നിറപ്പകിട്ടുള്ള ഡിസൈനുകളും ഉപയോഗ യോഗ്യമായ ഉല്‍പ്പന്നങ്ങളുമാണ് മിനിസോയുടെ പ്രത്യേകത. ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഈ ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ വീട്ടിലെത്തിക്കുന്നതാണ് പ്രധാന ആകര്‍ഷണം.
ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ഉല്‍പ്പന്ന ശ്രേണി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്‍സ്റ്റാമാര്‍ട്ട്. ഈ പങ്കാളിത്തം ബ്രാന്‍ഡിനെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നും, വേഗമേറിയ ഡിജിറ്റല്‍ ഷോപ്പിങ് അനുഭവം നല്‍കുമെന്നും മിനിസോ ഇന്ത്യയുടെ വൈസ് ജനറല്‍ മാനേജര്‍ ചാര്‍മേന്‍ ചാന്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ പ്രധാന മെട്രോ നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. അടുത്ത മാസങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേക്കും ഉല്‍പ്പന്ന വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗ്രോസറി മേഖലയില്‍ നിന്ന് ഇലക്ട്രോണിക്‌സ്, ബ്യൂട്ടി, ഗിഫ്റ്റിങ്, ലൈഫ്സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ഇന്‍സ്റ്റാമാര്‍ട്ട്. 2020ല്‍ ആരംഭിച്ച ഇന്‍സ്റ്റാമാര്‍ട്ട് നിലവില്‍ 131ത്തിലധികം നഗരങ്ങളില്‍ സേവനം നല്‍കി വരുന്നു.
Content Highlights: Miniso has entered India’s quick commerce market through Swiggy Instamart, offering 90+ lifestyle and franchise-based products with rapid delivery across major metro cities