

റാഞ്ചി: ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആക്ടിവിസ്റ്റ് ദേവേന്ദ്ര നാഥ് മഹാതോ നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ടിഡിപിഎല്‍ വഴി നടത്തിയ എല്ലാ നിയമന പ്രക്രിയകളും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഇക്കാര്യം പ്രഖ്യാപിച്ചു. ടിഡിപിഎല്‍ നടത്തിയ എല്ലാ പരീക്ഷകളും അതിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ഫലങ്ങളും റദ്ദാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടിഡിപിഎല്‍ നടത്തിയ എല്ലാ പരീക്ഷകളും അതിലൂടെ പ്രസിദ്ധീകരിച്ച ഫലങ്ങളും റദ്ദാക്കി.
തീരുമാനത്തെ സ്വാഗതം ചെയ്ത മഹാതോ, സമരത്തിന് പിന്തുണ നല്‍കിയ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, മാധ്യമങ്ങള്‍, പൊലീസ്, ഝാര്‍ഖണ്ഡ് സര്‍ക്കാര്‍, മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരോട് നന്ദി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കൃത്യമായി നടക്കുകയാണെന്നും ഇത്തരം റിക്രൂട്ട്മെന്റ് തട്ടിപ്പുകളുടെ പിന്നിലെ പ്രധാന ആസൂത്രകരിലേക്ക് അന്വേഷണം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മഹാതോ വ്യക്തമാക്കി. ഇതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, JPSC-JSSC ഉദ്യോഗാര്‍ത്ഥികളുടെ നീതിക്കും അവകാശങ്ങള്‍ക്കുമായി തന്റെ നിരാഹാര സമരം തുടരുമെന്ന് മഹാതോ അറിയിച്ചിരുന്നു. ഇപ്പോഴത്തെ സമരത്തില്‍ മാത്രം എന്റെ ശ്രമങ്ങള്‍ ഒതുങ്ങില്ല, ഭാവിതലമുറകള്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കായി ഇത്തരത്തില്‍ പോരാടേണ്ടി വരാത്ത വിധം വിദ്യാഭ്യാസ സംവിധാനം പരിഷ്‌കരിക്കണം. അതാണ് എന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
സിഐഡിയും പ്രത്യേക അന്വേഷണ സംഘവും നടത്തിയ അന്വേഷണത്തില്‍ നിരവധി ''നിര്‍ണായക തെളിവുകള്‍'' കണ്ടെത്തിയതായി മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. JSSC മുഖേന നിയമനം ലഭിച്ച ചിലരെ പരീക്ഷാ ക്രമക്കേടും തട്ടിപ്പും സംബന്ധിച്ച കേസുകളില്‍ അറസ്റ്റ് ചെയ്തുവരികയാണെന്നും അദ്ദേഹം അറിയിച്ചു. 2014 മുതല്‍ നടത്തിയ എല്ലാ പരീക്ഷകളും CID അന്വേഷിക്കുമെന്ന് സോറന്‍ വ്യക്തമാക്കി.
പരീക്ഷകള്‍ നടത്തുന്നതിന് സര്‍ക്കാരിന് നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് രീതി ഉണ്ടായിരുന്നെങ്കിലും അത് ശരിയായ രീതിയില്‍ പാലിച്ചില്ലെന്നും സോറന്‍ സമ്മതിച്ചു. വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഇതിനകം തന്നെ പേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള നിയമം നടപ്പാക്കിയിട്ടുണ്ടെന്നും റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളും സുതാര്യതയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സോറന്‍ വ്യക്തമാക്കി.
Content Highlights: Activist Devendra Nath Mahato Ends Hunger Strike After Jharkhand Cancels JSSC-CGL Exam