

ന്യൂഡൽഹി: കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. പുനര്‍ നാമകരണ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെച്ചു. നേരത്തെ രാജ്യസഭയും ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ ഇനി കേരള എന്നതിന് പകരം കേരളം എന്നാകും രേഖപ്പെടുത്തുക. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും 'Government of Kerala' എന്നതിനു പകരം 'Government of Keralam' എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.
പേരുമാറ്റവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയം 2024 ജൂണിൽ കേരള സർക്കാർ കേന്ദ്രത്തിന് കൈമാറിയിരുന്നു. ഇത് പിന്നാലെയാണ് ലോക്സഭയും രാജ്യസഭയും ബില്ല് പാസാക്കിയത്.
Content Highlights: President Droupadi Murmu has signed the renaming bill, paving the way for Kerala to officially be known as Keralam.