വിദ്യാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി സമരം അവസാനിച്ചേക്കും

ക്രമക്കേട് ഉയര്‍ന്ന പരീക്ഷകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമവായത്തിന് തയ്യാറായത്

വിദ്യാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി സമരം അവസാനിച്ചേക്കും
dot image

റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന വിദ്യാര്‍ത്ഥി സമരം അവസാനിച്ചേക്കും. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിക്കാനുള്ള സാധ്യത തെളിയുന്നത്. ക്രമക്കേട് ഉയര്‍ന്ന പരീക്ഷകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമവായത്തിലേക്ക് എത്തിയത്. സമരത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ ആഹ്‌ളാദ പ്രകടനവുമായി വിദ്യാര്‍ത്ഥികള്‍ സമരപന്തലില്‍ അണിനിരന്നു.

വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍-കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ (ജെഎസ്എസ്‌സി-സിജിഎല്‍) ടെക്‌നോക്രാറ്റിക് ഡൈനാമോസ് പ്രൈവറ്റ് ലിമിറ്റഡുമായി (ടിഡിപിഎല്‍) ബന്ധപ്പെട്ട എല്ലാ പരീക്ഷകളും റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ക്രമക്കേട് നടന്നെന്ന് ആരോപിക്കപ്പെടുന്ന പരീക്ഷകള്‍, പ്രസിദ്ധീകരിച്ച ഫലങ്ങള്‍, നിയമനങ്ങൾ എന്നിവ അസാധുവാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കഴിഞ്ഞ ജൂലൈ 25നാണ് ജാര്‍ഖണ്ഡ് പരീക്ഷാ ചോദ്യപ്പേപര്‍ ക്രമക്കേടിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നത്.

Content Highlights: The Jharkhand government accepted the students' demands, raising the possibility of an end to the ongoing student protest in the state.

dot image
To advertise here,contact us
dot image