

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഛാത്രോണ്‍ കീ ഗൂഞ്ച് പരിപാടിക്ക് എതിരെ ബിജെപി. ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥികളുമായി എന്തുകൊണ്ട് രാഹുല്‍ സംവദിക്കുന്നില്ലെന്നാണ് ബിജെപിയുടെ ചോദ്യം. ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് അതിവേഗ പരിഹാരം ആവശ്യമില്ലേയെന്നും ബിജെപി പരിഹസിച്ചു. ഇതിലൂടെ രാഹുല്‍ ഗാന്ധിയുടെ ഇരട്ടതാപ്പ് പുറത്ത് വന്നെന്നും ബിജെപി നേതാവ് സി ആര്‍ കേശവന്‍ വിമര്‍ശിച്ചു.
ശനിയാഴ്ച മൂന്ന് മണിക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടത്താന്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഛാത്രോണ്‍ കീ ഗൂഞ്ച് എന്ന പരിപാടിക്കെതിരെയാണ് വിമര്‍ശനവുമായി ബിജെപി രംഗത്ത് വന്നത്. കോണ്‍ഗ്രസ് സഖ്യകക്ഷികളായി ഭരിക്കുന്ന സംസ്ഥാനത്ത് നടക്കുന്ന പരീക്ഷാ ക്രമക്കേട് രാഹുല്‍ ഗാന്ധി കാണുന്നില്ലെന്നാണ് ബിജെപി ആക്ഷേപം. ജാര്‍ഖണ്ഡിലെ പബ്ലിക്ക് സര്‍വീസ് കമ്മീഷനില്‍ നടക്കുന്ന ക്രമക്കേടില്‍ രാഹുല്‍ പ്രതികരിക്കുന്നില്ലെന്ന് ബിജെപി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കാനാണ് താത്പര്യം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥി സമരങ്ങളില്‍ ഇടപെടുന്നില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷാ ക്രമക്കേട് ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ ഗാന്ധിക്ക് ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് അതിവേഗ പരിഹാരം ആവശ്യമില്ലേയെന്നും ബിജെപി ചോദിച്ചു.
അതിനിടെ ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് സിജെപിയും കഴിഞ്ഞ ദിവസം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍തഥികള്‍ ഇന്ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥി നേതാവ് ദേവേന്ദ്ര നാഥ് അറിയിച്ചിരുന്നു. ഇന്നലെ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം ഉണ്ടായില്ല. പിന്നാലെയാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
Content Highlights: The BJP has opposed Congress leader Rahul Gandhi's Chhatron Ki Goonj programme, raising objections to the political outreach involving students.