

ഗുരുഗ്രാം: പഞ്ച്കുള മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 79 കോടി രൂപയുടെ തിരിമറി നടത്തിയെന്ന കേസില്‍ സിബിഐ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പഞ്ച്കുള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറായിരുന്ന റാം കുമാര്‍ സിംഗിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഐഡിഎഫ്‌സി ബാങ്കിന്റെ സെക്ടര്‍ 32 ചണ്ഡീഗഡ് ബ്രാഞ്ചില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ നിന്ന് 79 കോടി രൂപയുടെ തിരിമറി നടത്തി എന്നതാണ് കേസ്.
ഹരിയാന ധനവകുപ്പിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ അക്കൗണ്ട് തുടങ്ങിയിരുന്നത്. തിരിമറി കണ്ടെത്താന്‍ കഴിയാത്ത നിലയിലാണ് ഇതിന്റെ രേഖകൾ നല്‍കിയിരുന്നതെന്നും സിബിഐ അറിയിച്ചു. ഫിക്‌സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനായി ഒരു ഇടനിലക്കാരന്‍ വഴി ഒപ്പിട്ട ചെക്കുകള്‍ സിംഗ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി എന്നാണ് ആരോപണം. ഈ ചെക്കുകള്‍ ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത്.
എന്നാല്‍ അക്കൗണ്ടില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇങ്ങനെ പിന്‍വലിച്ച തുക കുറ്റാരോപിതരായ ബാങ്ക് ഉദ്യോഗസ്ഥരുടെ പേപ്പര്‍ കമ്പനികളിലേക്ക് മാറ്റിയെന്നും കേന്ദ്ര ഏജന്‍സി അറിയിച്ചു. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സീനിയര്‍ അക്കൗണ്ടന്റിനും ഇതിനെപ്പറ്റി അറിവുണ്ടായിരുന്നതായാണ് ആരോപണം.ഇയാളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചണ്ഡീഗഡിലെയും കര്‍ണാലിലെയും സിംഗിന്റെ വസതികൾ പരിശോധിച്ചതില്‍ നിന്ന് ചില പ്രധാന രേഖകള്‍ ലഭിച്ചതായും സിബിഐ അറിയിച്ചു.റാം കുമാര്‍ സിംഗിനേയും മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിനെയും ഏപ്രില്‍ 8ന് യാതൊരു കാരണവും കാണിക്കാതെ ചീഫ് സെക്രട്ടറി അനുരാഗ് റസ്‌തോകി സസ്‌പെന്റ് ചെയ്തിരുന്നു.
Content Highlights:An IAS officer has been arrested in connection with a massive alleged ₹79 crore irregularity in the Panchkula Municipal Corporation. The case pertains to suspected misuse and diversion of public funds within the civic body. Authorities are continuing their investigation into the financial transactions and administrative approvals linked to the scam.