മുസ്‌ലിങ്ങൾക്ക്‌ എതിരായ അനീതികൾ ന്യൂനപക്ഷ ലേബലിൽ ചുരുക്കരുത്, മുസ്‌ലിം വിഷയങ്ങളായി തന്നെ കാണണം: രാഹുൽ ഗാന്ധി

സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ മുസ്‌ലിം നേതാക്കൾ പാർട്ടിക്കുള്ളിൽ കൂടുതൽ ശക്തിയോടെ ഉന്നയിക്കണമെന്നും രാഹുൽ ഗാന്ധി

മുസ്‌ലിങ്ങൾക്ക്‌ എതിരായ അനീതികൾ ന്യൂനപക്ഷ ലേബലിൽ ചുരുക്കരുത്, മുസ്‌ലിം വിഷയങ്ങളായി തന്നെ കാണണം: രാഹുൽ ഗാന്ധി
dot image

ന്യൂഡൽഹി: മുസ്‌ലിങ്ങൾക്ക്‌ എതിരായ അനീതികളെ കേവലം ന്യൂനപക്ഷ പ്രശ്നമായല്ല കാണേണ്ടതെന്നും മുസ്‌ലിം പ്രശ്നങ്ങൾ എന്ന നിലയിൽ തന്നെ അഭിസംബോധന ചെയ്യണമെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. മുസ്‌ലിങ്ങൾക്കെതിരെ അനീതി ഉണ്ടാകുമ്പോൾ കോൺ​ഗ്രസ് നേതാക്കൾ അതിനെതിരെ രം​ഗത്ത് വരണം. ഇത്തരം വിഷയങ്ങളെ ന്യൂനപക്ഷങ്ങളുടെ വിഷയങ്ങൾ എന്ന നിലയിലേയ്ക്ക് ഒതുക്കരുതെന്നും രാഹുൽ ​ഗാന്ധി നിർദ്ദേശിച്ചു. ന്യൂനപക്ഷ കോൺ​ഗ്രസിൻ്റെ അഡ്വൈസറി കൗൺസിൽ യോ​ഗത്തിലാണ് രാഹുൽ ​ഗാന്ധിയുടെ നിർദ്ദേശങ്ങൾ എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ മുസ്‌ലിം നേതാക്കൾ പാർട്ടിക്കുള്ളിൽ കൂടുതൽ ശക്തിയോടെ ഉന്നയിക്കണമെന്നും മുസ്‌ലിം വിഭാ​ഗത്തിന് കൂടുതൽ പ്രാതിനിധ്യം പാർട്ടിയിൽ ലഭിക്കുന്നതിനായി സമ്മർദ്ദം ചെലുത്തണമെന്നും രാഹുൽ ​ഗാന്ധി നിർദ്ദേശിച്ചു.

ഇമ്രാൻ മസൂദ് എം പി രാഹുൽ ​ഗാന്ധിയുടെ നിലപാടുകളെ പിന്തുണച്ചതായും റിപ്പോർട്ടുണ്ട്. മുസ്‌ലിം എന്ന വാക്ക് ഉപയോ​ഗിക്കുന്നതിൽ യാതൊരു മടിയും കാണിക്കേണ്ടതില്ലെന്ന നിലപാടാണ് ഇമ്രാൻ മസൂദ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. മുസ്‌ലിം എന്നത് ഒരു അധിക്ഷേപമാണോ? ഞാനൊരു മുസ്‌ലിമാണ്. അതിൽ അഭിമാനിക്കുന്നു. പക്ഷെ ഒരു ഹിന്ദുവിന് വേണ്ടി എൻ്റെ ജീവൻ നൽകും. അതാണ് ഹിന്ദുസ്ഥാൻ എന്നായിരുന്നു മസൂദിൻ്റെ പ്രതികരണം.

രാഹുൽ ​ഗാന്ധി അടക്കമുള്ള നേതാക്കൾ മുസ്‌ലിം വിഷയങ്ങൾ ആ നിലയിൽ അഭിസംബോധന ചെയ്യാതെ ന്യൂനപക്ഷങ്ങൾ, ദളിതർ, പിന്നാക്ക വിഭാ​ഗങ്ങൾ എന്ന നിലയിലൊക്കെയാണ് അവതരിപ്പിക്കാറുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇത്തരം സമീപനങ്ങളിൽ കോൺ​ഗ്രസിനുള്ളിലെ മുസ്‌ലിം നേതാക്കൾക്ക് അതൃപ്തി ഉള്ളതായും റിപ്പോ‍ർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് രാഹുൽ ​ഗാന്ധിയുടെ നിർദ്ദേശങ്ങൾ എന്നതാണ് ശ്രദ്ധേയം.

Content Highlights: Congress leader Rahul Gandhi urged party leaders not to dilute injustices against Muslims by labeling them merely as minority issues. He emphasized addressing them directly as Muslim-specific concerns to strengthen representation and voice

dot image
To advertise here,contact us
dot image