

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ മംഗലം ഗോപിനാഥ് അന്തരിച്ചു. 88 വയസായിരുന്നു. അര്‍ബുദബാധിതനായി മഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മുന്‍ എഐസിസി അംഗമായിരുന്നു. 'അല്‍ അമീന്‍', 'മലബാര്‍ ടുഡേ' തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായിരുന്ന മംഗലം ഗോപിനാഥ് കെപിസിസി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: എം രുഗ്മിണി. മക്കള്‍: എം ജി സുരേഷ്‌കുമാര്‍, എം ജി സുനന്ദ. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മഞ്ചേരി വെട്ടേക്കോട് നടക്കും.
Content Highlights: Veteran Congress leader Mangalam Gopinath passes away