'AMMKയുടെ വിമത MLAയെ മന്ത്രിയാക്കിയാൽ CBI അന്വേഷണം ആവശ്യപ്പെടും'; TVKയ്ക്ക് എതിരെ TTV ദിനകരൻ

എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളതെന്നും ദിനകരൻ പറയുന്നു.

'AMMKയുടെ വിമത MLAയെ മന്ത്രിയാക്കിയാൽ CBI അന്വേഷണം ആവശ്യപ്പെടും'; TVKയ്ക്ക് എതിരെ TTV ദിനകരൻ
dot image

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് എതിരെ ആക്രമണം കടുപ്പിച്ച് എഎംഎംകെ അധ്യക്ഷൻ ടിടിവി ദിനകരൻ. എഎംഎംകെ വിമത എംഎൽഎയ്ക്ക് മന്ത്രി സ്ഥാനം നൽകിയാൽ കുതിരക്കച്ചവടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന ഭീഷണിയാണ് ദിനകരൻ ഉയർത്തിയിരിക്കുന്നത്. നിയമസഭയിൽ വിജയ് വിശ്വാസവോട്ട് തേടിയപ്പോൾ മന്നാർഗുഡിയിൽ നിന്നും വിജയിച്ച എഎംഎംകെയുടെ ഒരേയൊരു എംഎൽഎ കാമരാജ് അദ്ദേഹത്തിനെ പിന്തുണച്ച് വോട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് പാർട്ടിയിൽ നിന്നും അദ്ദേഹം പുറത്താക്കപ്പെട്ടിരുന്നു.

കാമരാജിനെ വോട്ടിനായി ടിവികെ പണം നൽകി സ്വാധീനിച്ചുവെന്നാണ് ദിനകരന്റെ ആരോപണം. നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റ് നേടി വിജയിച്ച് ടിവികെയ്ക്ക് കേവല ഭൂരിപക്ഷം തികയ്ക്കാൻ പത്ത് സീറ്റുകളുടെ കുറവുണ്ടായിരുന്നു. കേവല ഭൂരിപക്ഷത്തിനായി ചെറുപാർട്ടികളുടെ പിന്തുണ വിജയ്ക്ക് തേടേണ്ടി വന്നിരുന്നു. കാമരാജുമായി ചർച്ച നടത്തി പല വാഗ്ദാനങ്ങളും ടിവികെ നൽകി. ഇത് കുതിരക്കച്ചവടമല്ലാതെ എന്താണെന്നാണ് ദിനകരൻ ചോദിക്കുന്നത്. ആറ് മാസത്തിൽ കൂടുതൽ വിജയ്‌യുടെ സർക്കാർ അധികാരത്തിൽ ഉണ്ടാവില്ലെന്നാണ് ദിനകരൻ അവകാശപ്പെടുന്നത്. വിജയ്ക്ക് പിന്തുണ നൽകുന്ന വിസികെ, ഇടതുപക്ഷ പാർട്ടികൾക്ക് ആറുമാസത്തിൽ കൂടുതൽ സർക്കാരിനെ പിന്തുണയ്ക്കാൻ കഴിയില്ല. എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളതെന്നും ദിനകരൻ പറയുന്നു.

അതേസമയം എഐഎഡിഎംകെയ്ക്ക് ഉള്ളിലെ പിളർപ്പിനെ കുറിച്ചും ദിനകരൻ പ്രതികരിച്ചിട്ടുണ്ട്. കൂറുമാറ്റ വിരുദ്ധ നിയമത്തെ മറികടക്കാനുള്ള അംഗബലം വിമത എംഎൽഎമാർക്ക് ഇല്ലെന്നാണ് ഇപിഎസ് നയിച്ച എഐഎഡിഎംകെയുമായി സഖ്യത്തിൽ മത്സരിച്ച ദിനകരൻ പറയുന്നത്.

Content Highlights: TTV Dhinakaran criticized TVK and warned that a CBI investigation would be sought if a rebel AMMK MLA is appointed as a minister. The statement intensified the political debate surrounding ministerial appointments and party loyalty in Tamil Nadu politics

dot image
To advertise here,contact us
dot image