മോഹൻലാൽ-ചിദംബരം ചിത്രം ഒരുങ്ങുന്നു, ക്യാമറ ഷൈജു ഖാലിദ്; റിപ്പോർട്ട്

മഞ്ഞുമ്മൽ ബോയ്‌സ്, ബാലൻ എന്നീ സിനിമകൾക്ക് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാകും ഇത്

മോഹൻലാൽ-ചിദംബരം ചിത്രം ഒരുങ്ങുന്നു, ക്യാമറ ഷൈജു ഖാലിദ്; റിപ്പോർട്ട്
dot image

നിരവധി വമ്പൻ സിനിമകൾ ആണ് മോഹൻലാലിന്റേതായി ഇനി വരാനുള്ളത്. തരുൺ മൂർത്തി, പ്രിയദർശൻ, ദിലീഷ് പോത്തൻ തുടങ്ങിയവർ ഈ ലിസ്റ്റിൽ ഉണ്ട്. ഇപ്പോഴിതാ ഈ ലിസ്റ്റിലേക്ക് പുതിയ ഒരാൾ കൂടി എത്തുകയാണ്. ചിദംബരത്തിന് ഒപ്പമാണ് മോഹൻലാലിന്റെ പുതിയ സിനിമ എത്തുന്നത്. മഞ്ഞുമ്മൽ ബോയ്‌സ്, ബാലൻ എന്നീ സിനിമകൾക്ക് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാകും ഇത്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും. ഷൈജു ഖാലിദ് ആണ് സിനിമയ്ക്കായി കാമറ ചലിപ്പിക്കുക. ഒക്ടോബറിൽ സിനിമയുടെ ഷൂട്ട് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ബാലൻ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിദംബരത്തിന്റെ ചിത്രം. ജൂൺ 19 ന് ബാലൻ പുറത്തിറങ്ങും. വെങ്കട് കെ നാരായണ നേതൃത്വം നൽകുന്ന കെ വി എൻ പ്രൊഡക്ഷൻസ്, എഴുത്തുകാരനായ ടി ചാണ്ടിയുടെ കൊച്ചുമകൻ സതീഷ് ഫെന്നിന്റെ ഭാര്യയായ ഷൈലജ ദേശായി ഫെൻ നേതൃത്വം നൽകുന്ന തെസ്പിയൻ ഫിലിംസ് എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്ന സിനിമയാണിത്. പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.

തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ 'ജനനായകൻ', ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ 'ടോക്സിക്' എന്നിവ നിർമ്മിക്കുന്ന കെ വി എൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്. ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്. മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമ്മിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിംഗ് - വിവേക് ഹർഷൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Mohanlal-Chidambaram film in the making, cameraman Shyju Khalid

dot image
To advertise here,contact us
dot image