'ഷൂട്ടിന് ഒരു മാസം മുൻപ് സംവിധായകനെ കാണാതായി, പേടിച്ചിട്ട് അവൻ പോയി'; മോഹൻലാൽ സിനിമയെ കുറിച്ച് ആന്റണി

'നമുക്ക് ഈ പരീക്ഷണത്തിന് പോകാന്‍ പേടിയാണ്. അവന്‍ പേടിച്ചിട്ട് പിന്നെ ഫോണും എടുക്കുന്നില്ല'

'ഷൂട്ടിന് ഒരു മാസം മുൻപ് സംവിധായകനെ കാണാതായി, പേടിച്ചിട്ട് അവൻ പോയി'; മോഹൻലാൽ സിനിമയെ കുറിച്ച് ആന്റണി
dot image

തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് അതിമനോഹരം. സിനിമയുടെ ഫസ്റ്റ് ലുക്ക് നേരത്തെ റിലീസ് ചെയ്തിരുന്നു. നിറയെ അയ്യപ്പഭക്തന്മാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ടി എസ് ലവ്‌ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. എന്നാൽ ഈ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ഓസ്റ്റിൻ ഡാന്‍ തോമസ് ആയിരുന്നു. തുടർന്ന് അദ്ദേഹം ഈ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. ഇപ്പോഴിതാ ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് ആന്റണി പെരുമ്പാവൂർ.

'നമ്മള്‍ ഇപ്പോള്‍ ചെയ്തികൊണ്ടിരിക്കുന്ന പടമില്ലേ, അത് ഒരു പുതുമുഖ സംവിധായകന്‍ ആയിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു മാസം മുന്‍പ് അവനെ കാണാതായി. അപ്പോള്‍ നമുക്ക് ഈ പരീക്ഷണത്തിന് പോവാന്‍ പേടിയാണ്. അവന്‍ പേടിച്ചിട്ട് പിന്നെ ഫോണും എടുക്കുന്നില്ല. ആള് പോയി. അവര്‍ പാനിക് ആയിപ്പോയി. അവരെ പറഞ്ഞിട്ട് കാര്യമില്ല. അപ്പോൾ അങ്ങനെയുള്ള ആള്‍ക്കാരുടെ കൂടെ പോവാന്‍ പേടിയുണ്ട്', ആന്റണിയുടെ വാക്കുകൾ. ആഷിഖ് ഉസ്മാന്‍ ആയിരുന്നു ഈ സിനിമയുടെ നിർമാതാവ്. എക്സിൽ ആരാധകരോട് സംസാരിക്കവെ ആണ് ആന്റണി സിനിമയെക്കുറിച്ച് മനസുതുറന്നത്‌.

ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന്‍ വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റിയും ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്. ദൃശ്യം 3 യ്ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്.

Content Highlights: The director went missing a month before the shoot, he got scared and left says Antony about the Mohanlal movie

dot image
To advertise here,contact us
dot image