'തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം ആലപിക്കും,വന്ദേമാതരം ആലപിച്ചത് പ്രോട്ടോക്കോൾ അനുസരിച്ച്'; വിശദീകരണവുമായി TVK

തമിഴ് തായ് വാഴ്ത്ത് ആദ്യം വേണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഗവര്‍ണര്‍ വന്ദേമാതരം ആദ്യം ആലപിച്ചതെന്നും ആദവ് അര്‍ജുന

'തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം ആലപിക്കും,വന്ദേമാതരം ആലപിച്ചത് പ്രോട്ടോക്കോൾ അനുസരിച്ച്'; വിശദീകരണവുമായി TVK
dot image

ചെന്നൈ: തമിഴ് ഗാനത്തെ ഇകഴ്ത്തിയെന്ന ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി ടിവികെ. തമിഴ്തായ് വാഴ്ത്ത് തന്നെ ആദ്യം ആലപിക്കുമെന്ന് ടിവികെ നേതാവും മന്ത്രിയുമായ ആദവ് അര്‍ജുന പറഞ്ഞു. തമിഴ് തായ് വാഴ്ത്ത് ആദ്യം വേണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഗവര്‍ണര്‍ വന്ദേമാതരം ആദ്യം ആലപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ഔദ്യോഗിക പരിപാടികളില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്ന് ടിവികെ വ്യക്തമാക്കി.

സത്യപ്രതിജ്ഞയില്‍ തമിഴ് സംസ്ഥാന ഗാനത്തേക്കാള്‍ വന്ദേമാതരത്തിന് പ്രാധാന്യം നല്‍കിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 'തമിഴ് തായ് വാഴ്ത്ത്' ഗാനത്തെ മൂന്നാം സ്ഥാനത്തേക്ക് തരംതാഴ്ത്തിയതിന് ഉത്തരവാദിയാരെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ടിയന്‍ പറഞ്ഞിരുന്നു.

തമിഴക വെട്രി കഴകം (ടിവികെ) തമിഴ് ഗാനത്തിന് പ്രാധാന്യം നല്‍കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ നടന്നത് ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കണമെന്ന് വീരപാണ്ടിയന്‍ ആവശ്യപ്പെട്ടിരുന്നു. വന്ദേമാതരം ആലപിച്ച് വിജയ് ബിജെപിയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചെന്നും തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്നും ആരോപിച്ച് ഡിഎംകെ ഹാന്‍ഡിലുകളും രംഗത്തെത്തി.

ഇന്നാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആറ് പതിറ്റാണ്ടിനിപ്പുറം ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, തമിഴ് സിനിമാ താരം തൃഷ കൃഷ്ണന്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

വിജയ്ക്ക് പുറമേ മറ്റ് ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്‍, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്‍, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് ഇന്ന് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

Content Highlights: TVK issues clarification after allegations of disparaging Tamil songs

dot image
To advertise here,contact us
dot image