

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ടിവികെ അദ്ധ്യക്ഷന്‍ ജോസഫ് വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള അംഗസംഖ്യയിലേക്കെത്തിയതോടെ ഇന്ന് വിജയ് ഗവര്‍ണറെ കണ്ടിരുന്നു.
സിപിഐഎം,സിപിഐ, വിസികെ,മുസ്‌ലിം ലീഗ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്.234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 118 എംഎല്‍എമാരുടെ ഭൂരിപക്ഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ഇതില്‍ 107 എംഎല്‍എമാരാണ് ടിവികെയ്ക്ക് ഉളളത്.
118 എന്ന മാജിക് നമ്പറിലേക്ക് എത്തണമെങ്കില്‍ 11 എംഎല്‍എമാരുടെ കുറവുണ്ടായിരുന്നു. ഫലം വന്നതിന് പിന്നാലെ 5 എംഎല്‍എമാരുളള കോണ്‍ഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 112 എംഎല്‍എമാരായിരുന്നു. ഇപ്പോള്‍ 2 എംഎല്‍എമാര്‍ വീതമുളള സിപിഐഎമ്മും സിപിഐയും വിസികെയും മുസ്‌ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുളള 118 എന്ന അംഗസംഖ്യയായി.
Content Highlights: Muslim League extends support to TVK