

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസും വിനീത് ശ്രീനിവസനും റിയാ ഷിബു തുടങ്ങിയവരെല്ലാം അണിനിരക്കുന്നുണ്ട്. ബേസില്‍ ജോസഫും അനന്തു എസ് നായരുമാണ് ചിത്രത്തിന്റെ പ്രൊഡ്യുസേഴ്സ്. ടൊവിനോ തോമസും സമീര്‍ താഹിറുമാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ്.
ഇപിപോഴിതാ റിപ്പോര്‍ട്ടര്‍ ഫിലീംസിന് കൊടുത്ത് അഭിമുഖത്തില്‍ അതിരടി എന്നൊരു സിനിമയിലേക്ക് എങ്ങിനെ എത്തി എന്ന് പറയുകയാണ് ബേസില്‍ ജോസഫ്.
'ഒരു പ്രൊഡക്ഷന്‍ ഹൗസ് ഉണ്ടെങ്കില്‍ കുറച്ചും കൂടെ ഈസിയായി, കുറച്ചൂടെ ഫ്രീഡത്തോടെ സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നിയിരുന്നു. പക്ഷെ അതിന് കൃത്യമായ പ്ലാന്‍ ഒന്നുമില്ലായിരുന്നു. പിന്നെ അരുണും പോള്‍സനുമൊക്കെയായി ഒരു സിനിമ മലയാളത്തില്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. അതു നടന്നില്ല. പിന്നീട് ഹിന്ദിയില്‍ ഒരു സിനിമ പ്ലാന്‍ ചെയ്തു അതിനു വേണ്ടി രണ്ട് വര്‍ഷത്തോളം ചിലവഴിച്ചു പക്ഷെ അതു നടന്നില്ല. അങ്ങിനെയൊരു സാഹചര്യത്തിലെ നിരാശയില്‍ ട്രോമയില്‍ നിന്നുമാണ് അതിരടി എന്ന സിനിമയിലേക്ക് എത്തിയത്'-ബേസില്‍ പറഞ്ഞു.
മെയ് 14 നാണ് സിനിമയുടെ റിലീസ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ ഇതില്‍ കാണാന്‍ സാധിക്കുക. സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ചിത്രത്തിന്റെ ഫണ്‍ എന്റര്‍ടെയ്‌നര്‍ മൂഡ് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയിലാണ് ക്യാരക്ടര്‍ പോസ്റ്ററുകളും ടൈറ്റില്‍ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്.
കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
Content Highlights: Basil Joseph about the beginning of athiradi movie