അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് ഭാഗ്യം കൊൽക്കത്തയ്ക്ക്; ബൗളിങ് തിരഞ്ഞെടുത്തു

ടോസ് നേടിയ കെകെആർ നായകന്‍ അജിങ്ക്യ രഹാനെ ഡൽഹിയെ ആദ്യം ബാറ്റിങ്ങിനയച്ചു.

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് ഭാഗ്യം കൊൽക്കത്തയ്ക്ക്; ബൗളിങ് തിരഞ്ഞെടുത്തു
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആവേശപ്പോലെ ടോസ് ഭാഗ്യം കൊൽക്കത്തയ്ക്ക്. ടോസ് നേടിയ കെകെആർ നായകന്‍ അജിങ്ക്യ രഹാനെ ഡൽഹിയെ ആദ്യം ബാറ്റിങ്ങിനയച്ചു.

ഇതോടെ ഡൽഹി ഉയർത്തുന്ന വിജയലക്ഷ്യം ഡിസി ചെയ്സ് ചെയ്യും. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേവരുന്നത്.

മത്സരത്തിൽ ജയം സ്വന്തമാക്കി പ്ലേഓഫ് സാധ്യത നിലനിർത്തുക എന്നതാണ് ഇരുടീമുകളുടെയും ലക്ഷ്യം. ഇരുവർക്കും ഒരുപോലെ നിർണായകമാണ് ഇന്നത്തെ മത്സരം. ഒൻപത് മാച്ചില്‍ നിന്നും ഏഴ് പോയിന്റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് കൊൽക്കത്ത. കളിച്ച ഒൻപത് മല്‍സരങ്ങളില്‍ മൂന്നിൽ ജയിച്ച കെകെആർ ശേഷിച്ച അഞ്ചെണ്ണത്തിൽ തോറ്റിരുന്നു.

അതേസമയം, ഡിസി ഇപ്പോള്‍ പോയിന്റ് പട്ടികയിലെ ഏഴാംസ്ഥാനക്കാരാണ്. എട്ട് പോയിന്റാണ് അവരുടെ സമ്പാദ്യം. നാല് കളിയില്‍ ഡിസി ജയിച്ചപ്പോള്‍ ബാക്കി ആറിൽ തോല്‍ക്കുകയും ചെയ്തു. ഇന്നത്തെ മത്സരത്തിൽ തോൽക്കുന്ന ടീം പ്ലേഓഫ് കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്യും.

Content highlights:

dot image
To advertise here,contact us
dot image