ഒഡീഷയിലെ സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; ഒരു വിദ്യാർത്ഥി മരിച്ചു; നൂറിലധികം കുട്ടികൾ ചികിത്സയിൽ

അഞ്ചാം ക്‌ളാസുകാരിയാണ് മരിച്ചത്

ഒഡീഷയിലെ സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; ഒരു വിദ്യാർത്ഥി മരിച്ചു; നൂറിലധികം കുട്ടികൾ ചികിത്സയിൽ
dot image

ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ സ്‌കൂളിൽ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് അഞ്ചാം ക്‌ളാസ് വിദ്യാർത്ഥി മരിച്ചു. മയൂർബഞ്ച് ജില്ലയിലെ ട്രൈബൽ സ്‌കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. നൂറോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കാകബന്ധ ആശ്രമം സ്‌കൂളിൽ ഞായറാഴ്ചയാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ചോറും, ഉടച്ച ഉരുളക്കിഴങ്ങ് കറിയും മാങ്ങാച്ചമ്മന്തിയുമാണ് കുട്ടികൾ കഴിച്ചത്. ഇവ സ്ഥിരമായി നൽകുന്ന ഭക്ഷണമല്ല എന്നാണ് ആരോപണം. പിന്നാലെ കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടു. അസ്വസ്ഥത അനുഭവപ്പെട്ട നൂറോളം കുട്ടികളെ ആദ്യം അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. പിന്നാലെ 67 പേരെ പിഎമാർ മെഡിക്കൽ കോളേജിലേക്കും ബരിപാഡയിലെ ആശുപത്രിയിലേക്കും മാറ്റി. ഇതിൽ അഞ്ചാം ക്‌ളാസുകാരിയായ രൂപാലി ബെസ്‌റ എന്ന വിദ്യാർത്ഥിനി മരിച്ചു.

Also Read:

സംഭവത്തിൽ ഒഡീഷ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഭക്ഷ്യവിഷബാധയുടെ കാരണം അന്വേഷിക്കാൻ റെവന്യൂ ഡിവിഷണൽ കമ്മീഷണറെ ചുമതലപ്പെടുത്തി. ചികിത്സയിലുള്ള വിദ്യാർത്ഥികളെ പരിചരിക്കുന്നതിനായി ഒരു മെഡിക്കൽ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ റാസ്ഗോവിന്ദ്പുർ - ജലേശ്വർ റോഡ് ഉപരോധിച്ചു. ഭക്ഷ്യ വിഷബാധയ്ക്ക് കരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: A Class 5 student died following a food poisoning incident at a government tribal school in Mayurbhanj district, Odisha. Several others were reportedly affected, raising concerns about food safety and hygiene in school meal programs.

dot image
To advertise here,contact us
dot image