

മുംബൈ: മഹാരാഷ്ട്രയിൽ മലയാളി മൂന്ന് പേരെ വെടിവെച്ചു. വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. യുവതിയെ പിന്തുടർന്ന് അപമാനിച്ചു എന്ന് ആരോപിച്ചാണ് വെടിവെച്ചത്. ജയൻ ശിവാനന്ദൻ നായരെന്നയാളാണ് വെടിവെച്ചത്. ഇയാളെ പൊലീസ് പിടികൂടി. താനെയിലെ മുംബ്രയിലാണ് സംഭവം.
അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്
അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു.
Content Highlights: Man Shoots Three People in Maharashtra