'ഞാൻ മുസ്ലിമാണ്, അൽഹംദുലില്ലാഹ്...'; മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ ആരാധകർക്കെതിരെ തുറന്നടിച്ച് യമാൽ

ഈജിപ്ത് - സ്പെയിൻ രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ ഒരു വിഭാഗം കാണികൾ നടത്തിയ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെ സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ

'ഞാൻ മുസ്ലിമാണ്, അൽഹംദുലില്ലാഹ്...'; മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ ആരാധകർക്കെതിരെ തുറന്നടിച്ച് യമാൽ
dot image

ഈജിപ്ത് - സ്പെയിൻ രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ ഒരു വിഭാഗം കാണികൾ നടത്തിയ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെ സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ. ബാഴ്‌സലോണ ആർസിഡിഇ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.

'ഞാൻ ഒരു മുസ്ലിമാണ്, അൽഹംദുലില്ലാഹ്. എതിർ ടീമിനെ ഉദ്ദേശിച്ചാണെങ്കിൽ പോലും മതത്തെ പരിഹസിക്കുന്നത് ശരിയല്ല. അത് തികഞ്ഞ അജ്ഞതയും വംശീതയുമാണെന്ന്. ഫുട്ബോൾ എന്നത് ആസ്വദിക്കാനുള്ളതാണ്,മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കാനുള്ളതല്ല.' താരം തന്റെ സമൂഹമാധ്യമത്തിലൂടെ തുറന്നടിച്ചു. എതിർ ടീമിനെ ലക്‌ഷ്യം വച്ച് നടത്തിയ പരാമർശങ്ങളാണെങ്കിലും അത് തന്നെ ഏറെ വേദനിപ്പിച്ചെന്നും 18-ക്കാരൻ കുറുച്ചു.

മത്സരം ആരംഭിക്കുന്നതിന് മുമ്പായി ദേശീയ ഗാനം ആലപിച്ച സമയത്തും ആരാധകർ കൂകിവിളിച്ചിരുന്നു. ശേഷം താരങ്ങൾ ഇടവേള സമയത്ത് മൈതാനത്ത് പ്രാർത്ഥന നടത്തിയപ്പോഴും അനാഥർ അധിക്ഷേപം തുടർന്നിരുന്നു. സംഭവത്തിൽ ഇപ്പോൾ കറ്റാലൻ പോലീസ് അന്വേഷണം നടത്തിവരുകയാണ്.

'ആദ്യ മുദ്രാവാക്യം ഉയർന്നപ്പോൾ തന്നെ മത്സരം തടയേണ്ടതായിരുന്നു'; സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്കിനെ വിമർശിച്ചുകൊണ്ട് കാറ്റാലൻ കായിക മന്ത്രി ബെർണീ അലവറസ് പറഞ്ഞു. വംശീയ അതിക്ഷേപത്തെ ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷനും ശക്തമായി അപലപിച്ചു.

Content highlight: Lamine Yamal slams Anti-Muslim chants in Spain vs Egypt friendly match

dot image
To advertise here,contact us
dot image