ഭര്‍ത്താവ് മരിച്ച നിലയില്‍, പിന്നാലെ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി; സംഭവം ബെംഗളൂരുവില്‍

ദമ്പതികളുടെ കുടുംബങ്ങള്‍ നൽകിയ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് രണ്ട് പ്രത്യേക കേസുകൾ ഫയൽ ചെയ്തു

ഭര്‍ത്താവ് മരിച്ച നിലയില്‍, പിന്നാലെ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി; സംഭവം ബെംഗളൂരുവില്‍
dot image

ബെംഗളുരു: ബെംഗളുരുവിൽ യുവ സോഫ്റ്റ്‌വെയർ ദമ്പതികൾ ജീവനൊടുക്കി. ഭർത്താവ് തൂങ്ങി മരിച്ചതിന് പിന്നാലെ ഭാര്യ ഫ്‌ളാറ്റിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയാണ് ഉണ്ടായത്. തെലങ്കാന സിദ്ധിപേട്ട സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി കുന്തയും ഭാര്യ ബീബി ഷാസിയ സിറാജുമാണ് മരിച്ചത്. ഐബിഎമ്മിൽ ജോലി ചെയ്യുന്ന യുവതി വീട്ടിലെത്തിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയനിലയിലായിരുന്നു.

പലവട്ടം വിളിച്ചിട്ടും ഭർത്താവ് വാതിൽ തുറക്കാതായതോടെ ഇവർ അപ്പാർട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരെയും അയൽവാസികളെയും വിവരം അറിയിച്ചു. അപ്പാർട്ട്‌മെന്റ് നിവാസികളെത്തി റൂമിന്റെ വാതിൽ തള്ളിത്തുറന്നപ്പോൾ ഭാനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ ഷാസിയ അതേ അപ്പാർട്ട്‌മെന്റിന്റെ പതിനേഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.

ദമ്പതികളുടെ കുടുംബങ്ങള്‍ നൽകിയ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് രണ്ട് പ്രത്യേക കേസുകൾ ഫയൽ ചെയ്തു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ)

Content Highlights: A shocking incident where a tech professional found her husband dead at home and later jumped from the 17th floor of their apartment

dot image
To advertise here,contact us
dot image