'കേരളത്തില്‍ എനിക്കെതിരെ കേസുകളുണ്ടോ?', വിവരം തേടി പൊലീസ് മേധാവിക്ക് അപേക്ഷ നല്‍കി ഉദയനിധി സ്റ്റാലിന്‍

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രിക നല്‍കുന്നതിന് മുന്നോടിയായാണ് ഉദയനിധി കേരള പൊലീസിന് അപേക്ഷ നല്‍കിയത്

'കേരളത്തില്‍ എനിക്കെതിരെ കേസുകളുണ്ടോ?', വിവരം തേടി പൊലീസ് മേധാവിക്ക് അപേക്ഷ നല്‍കി ഉദയനിധി സ്റ്റാലിന്‍
dot image

ചെന്നൈ: കേരളത്തില്‍ തനിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ പൊലീസിന് അപേക്ഷ നൽകി തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനാണ് ഉദയനിധി അപേക്ഷ നൽകിയത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് മുന്നോടിയായാണ് ഉദയനിധി കേരള പൊലീസിന് അപേക്ഷ നല്‍കിയത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് നേതാക്കന്മാര്‍ തങ്ങളുടെ പേരിലെ കേസ് വിവരങ്ങള്‍ ആരായാറുണ്ടെങ്കിലും അയല്‍ സംസ്ഥാനത്തുനിന്ന് ഇത്തരമൊരു അപേക്ഷ എത്തിയത് ആദ്യമായെന്നാണ് സൂചന.

മുന്‍പ് സനാതന ധര്‍മവുമായി ബന്ധപ്പെട്ട് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ആ വിധത്തിലുള്ള കേസുകള്‍ കേരളത്തിലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് അപേക്ഷ നല്‍കിയത് എന്നാണ് നിഗമനം. നിലവില്‍ ഉദയനിധിക്കെതിരെ കേരളത്തില്‍ കേസുകളൊന്നുമില്ല. ഇക്കാര്യം വ്യക്തമാക്കി പൊലീസ് മറുപടി നല്‍കും.

Content Highlight : Are there any cases against me in Kerala? Udhayanidhi Stalin has filed a petition with the police chief

dot image
To advertise here,contact us
dot image