നടന്‍ പ്രകാശ് രാജിന്റെ അമ്മ അന്തരിച്ചു

ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം

നടന്‍ പ്രകാശ് രാജിന്റെ അമ്മ അന്തരിച്ചു
dot image

ബെംഗളൂരു: നടന്‍ പ്രകാശ് രാജിന്റെ അമ്മ സുവര്‍ണ്ണലത (86)അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. വൈകിട്ടോടെ സംസ്‌കാരചടങ്ങുകള്‍ നടന്നു.

അമ്മ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട് . അമ്മയുടെ ജീവിതം കലാകാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

പ്രകാശ് രാജിന്റെ മാതാവിന് നിത്യശാന്തി ലഭിക്കട്ടേയെന്ന് ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.നടന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ഒട്ടേറെ പ്രമുഖര്‍ അനുശോചനം അറിയിച്ചു.കന്നഡ,തമിഴ്,തെലുങ്ക്,മലയാളം ഭാഷകളിലൂടെ ശ്രദ്ധേയമായ നടനാണ് പ്രകാശ് രാജ്. പ്രകാശ് രാജിന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Content Highlight : Actor Prakash Raj's mother passes away

dot image
To advertise here,contact us
dot image