കമല്‍ഹാസന്റെ എംഎന്‍എം മത്സരിക്കില്ല; ഡിഎംകെയ്ക്ക് പൂര്‍ണപിന്തുണ

കമലിന്റേത് ത്യാഗമാണെന്നും നന്ദിപറയാന്‍ വാക്കുകളില്ലെന്നുമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചത്

കമല്‍ഹാസന്റെ എംഎന്‍എം മത്സരിക്കില്ല; ഡിഎംകെയ്ക്ക് പൂര്‍ണപിന്തുണ
dot image

ചെന്നൈ: ഡിഎംകെ നയിക്കുന്ന സെക്കുലര്‍ പ്രോഗ്രസീവ് സഖ്യത്തിന്റെ ഭാഗമായ മക്കള്‍ നീതി മയ്യം(എംഎന്‍എം) ഏപ്രില്‍ 23ന് നടക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡിഎംകെ നയിക്കുന്ന സഖ്യത്തിന് പൂര്‍ണപിന്തുണ നല്‍കാനാണ് തീരുമാനം. രാഷ്ട്രീയത്തില്‍ ഇലക്ഷന്‍ ഒരു ഭാഗം മാത്രമാണ്. അതിന്റെ അവസാനമല്ല. അതിന് ഫുള്‍സ്റ്റോപ്പില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെയുടെ രണ്ട് സീറ്റ് ഓഫര്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡിഎംകെ ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യം വേദനാജനകമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Also Read:

ഘടകകക്ഷികള്‍ക്ക് 66സീറ്റുകളാണ് ഡിഎംകെ നല്‍കിയത്. 234 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് നല്‍കിയതിനൊപ്പം ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കണമെന്ന നിബന്ധനയും ഡിഎംകെ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ടോര്‍ച്ച് ചിഹ്നത്തോട് പ്രവര്‍ത്തകര്‍ക്ക് വൈകാരികമായ ബന്ധമുണ്ടെന്നാണ് കമല്‍ഹാസന്‍ പ്രതികരിച്ചത്. തമിഴ്‌നാടിന്റെ വിഹിതം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തിനിടെ സ്വന്തം വിഹിതം ചോദിക്കുന്നില്ലെന്നും ഡിഎംകെയെ പൂര്‍ണമായും പിന്തുണയ്ക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. മക്കള്‍ നീതം മയ്യം പാര്‍ട്ടി ഡിഎംകെയുമായി സഖ്യത്തില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത്.

Also Read:

അതേസമയം കമലിന്റേത് ത്യാഗമാണെന്നും നന്ദിപറയാന്‍ വാക്കുകളില്ലെന്നുമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചത്. കമലിന്റെ വിശാല മനസിനെ ചരിത്രം വാഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Kamal Haasan’s party, Makkal Needhi Maiam, has decided not to contest the 2026 Tamil Nadu Assembly elections

dot image
To advertise here,contact us
dot image