ഭയന്ന് പലരും വാങ്ങാൻ മടിച്ച ഭൂമി, ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്ത് ലേലത്തിലൂടെ നേടിയെടുത്ത് മുംബൈ സ്വദേശി

നേരത്തെ നിരവധി തവണ ലേലത്തിന് വച്ചിട്ടും ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന പ്ലോട്ടുകളാണ് ഇപ്പോള്‍ വിറ്റുപോയത്

ഭയന്ന് പലരും വാങ്ങാൻ മടിച്ച ഭൂമി, ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്ത് ലേലത്തിലൂടെ നേടിയെടുത്ത് മുംബൈ സ്വദേശി
dot image

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പൂര്‍വ്വികസ്വത്ത് ലേലത്തിലൂടെ നേടിയെടുത്ത് മുംബൈ സ്വദേശി. കളളക്കടത്ത്, വിദേശനാണ്യ വിനിമയ ചട്ടലംഘനം എന്നിവ സംബന്ധിച്ച സഫേമ നിയമപ്രകാരം സര്‍ക്കാര്‍ കണ്ടുകെട്ടിയ നാല് കൃഷി പ്ലോട്ടുകളാണ് ലേലത്തില്‍വെച്ചപ്പോള്‍ വിറ്റുപോയത്. നേരത്തെ നിരവധി തവണ ലേലത്തിന് വച്ചിട്ടും ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന പ്ലോട്ടുകളാണ് ഇപ്പോള്‍ വിറ്റുപോയത്. എന്നാല്‍ ലേലം വിളിച്ചയാളുടെ പേരുവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ദാവൂദിന്റെ ജന്മസ്ഥലമായ കൊങ്കണ്‍ മേഖലയിലെ മുംബകെ ഗ്രാമത്തിലുളള കുടുംബസ്വത്താണ് ലേലത്തില്‍ പോയത്. ദാവൂദിന്റെ അമ്മ ആമിന ബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പ്ലോട്ടുകളായിരുന്നു അവ. മുംബൈയിലെയും രത്‌നഗിരിയിലെയും ഓരോരുത്തരാണ് പങ്കെടുത്തത്. ലേലത്തുക ഏപ്രിലിനുളളില്‍ കൊടുത്തുതീര്‍ക്കണം. നേരത്തെ 2017-ലും 2020-ലും 2024 -ലും 2025-ലും ലേലത്തിന് വെച്ചെങ്കിലും ആരും അത് വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഇത്തവണ ലേലത്തില്‍ വെച്ചപ്പോള്‍ നാല് പ്ലോട്ടുകള്‍ക്കും ഓരോ വിലകളാണ് അധികാരികള്‍ നിശ്ചയിച്ചത്. 9. 41 ലക്ഷം രൂപ വിലമതിക്കുന്ന പ്രധാന പ്ലോട്ട് വിറ്റുപോയത് പത്തുലക്ഷം രൂപയ്ക്കാണ്.

2001-ൽ ദാവൂദിന്റെ മുംബൈയിലെ നാഗ്പാടയിലുളള രണ്ട് സ്ഥലങ്ങൾ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ അജയ് ശ്രീവാസ്തവ ലേലത്തിൽ വാങ്ങിയിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോഴും തുടരുകയാണ്. 2020-ൽ മുംബകെ ഗ്രാമത്തിലുളള ദാവൂദിന്റെ പൂർവ്വിക ബംഗ്ലാവ് ഇദ്ദേഹം സ്വന്തമാക്കുകയും അവിടെ ട്രസ്റ്റ് സ്ഥാപിക്കാനുളള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. 2024-ൽ സ്ഥലം 2.01 കോടിയ്ക്ക് ലേലത്തിൽ പോയെങ്കിലും കുടിശ്ശിക അടയ്ക്കാത്തതിനാൽ കരാർ റദ്ദാക്കി.

Content Highlights: Mumbai native acquires Dawood Ibrahim's farmlands through auction

dot image
To advertise here,contact us
dot image