

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ വൻതോതിൽ പ്രവർത്തന തടസങ്ങൾ നേരിട്ടതിന് പിന്നാലെയാണ് രാജി. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇൻഡിഗോ വൻ തോതിലുള്ള പ്രതിസന്ധികൾ നേരിട്ടിരുന്നു. പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതുവരെ എയർലൈൻസിൻ്റെ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ താത്കാലിക മേൽനോട്ടം വഹിക്കും.
2022 സെപ്റ്റംബറിലാണ് ഇൻഡിഗോ തലപ്പത്തേക്ക് പീറ്റർ എൽബേഴ്സ് എത്തുന്നത്. കഴിഞ്ഞ വർഷം ഇൻഡിഗോയുടെ നൂറ് കണക്കിന് വിമാന സർവീസുകൾ പ്രതിസന്ധിയിലായതോടെ എൽബേഴ്സ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. കമ്പനിക്ക് ഇതിനോടകം 2,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. വ്യോമയാന നിയന്തണ ഏജൻസി ഇൻഡിഗോയ്ക്ക് 22.0 കോടി രൂപ പിഴ ചുമത്തിയിരുന്നു.
Content Highlights: IndiGo airline CEO Peter Elbers has resigned