ഒന്നൊന്നായി മാളത്തിലേക്ക്; ജ്വല്ലറിയിൽ നിന്ന് 10 ലക്ഷം വിലവരുന്ന വജ്രാഭരണങ്ങൾ 'കടത്തി'എലി, അമ്പരന്ന് ജീവനക്കാർ

ആഭരണങ്ങള്‍ എങ്ങനെ അപ്രത്യക്ഷമായി എന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയതോടെ സംഭവം വൈറലുമായി

ഒന്നൊന്നായി മാളത്തിലേക്ക്; ജ്വല്ലറിയിൽ നിന്ന് 10 ലക്ഷം വിലവരുന്ന വജ്രാഭരണങ്ങൾ 'കടത്തി'എലി, അമ്പരന്ന് ജീവനക്കാർ
dot image

ബെംഗളൂരു: ജ്വല്ലറിയില്‍ നിന്ന് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ പതിച്ച ആഭരണങ്ങള്‍ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായതിന്റെ അമ്പരപ്പിലായിരുന്നു കര്‍ണാടകയിലെ തുമകുരുവിലെ വിശ്വാസ് ജ്വല്ലറിയിലെ ജീവനക്കാരും ഉടമയും. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആ 'മോഷ്ടാവി'നെ കണ്ടെത്തിയത്.

ആഭരണങ്ങള്‍ എങ്ങനെ അപ്രത്യക്ഷമായി എന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയതോടെ സംഭവം വൈറലുമായി. ഒരു എലിയാണ് ജ്വല്ലറിയില്‍ നിന്നും ആഭരണങ്ങള്‍ കൊണ്ടുപോയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാവുകയായിരുന്നു.

രാവിലെ ജീവനക്കാര്‍ കട തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കടയുടെ പൂട്ട് പൊളിച്ചതായോ, ചുമര് തുരന്നതായോ ഒന്നും കണ്ടെത്താനുമായില്ല. പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പായി കടയിലെ ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മോഷ്ടാവ് ഒരു എലിയാണെന്ന് മനസിലായത്.

എലി ആഭരണങ്ങള്‍ കടിച്ചുവലിച്ച് മാളത്തിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കണ്ടെത്തി. തുടര്‍ന്ന് മാളം പരിശോധിച്ചപ്പോള്‍ ഉള്ളില്‍ നിന്നും 10 മോതിരങ്ങളും മൂന്ന് ചെയ്‌നുകളുമുള്‍പ്പെടെ ആഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതോടയാണ് ഉടമയ്ക്കും ജീവനക്കാര്‍ക്കും ആശ്വാസമായത്.

Content Highlights: karnataka tumakuru jewellery diamond ornaments worth ten lakh missing

dot image
To advertise here,contact us
dot image