

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാവും നടനുമായ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സിബിഐ. മാര്‍ച്ച് 10ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിജയ്ക്ക് സിബിഐ സമന്‍സ് അയച്ചത്. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്.
തീരുമാനിച്ചതിലും ഏഴ് മണിക്കൂര്‍ വൈകിയാണ് വിജയ് കരൂരിലെ പരിപാടിക്ക് എത്തിയത്. ഇതുമൂലം വലിയ ആള്‍ക്കൂട്ടവും തിരക്കുമുണ്ടാവുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. എന്നിട്ടും അവിടെ പ്രസംഗം തുടര്‍ന്നത് എന്തിനാണെന്ന് സിബിഐ നല്‍കിയ സമന്‍സില്‍ ചോദിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലും സിനിമാതാരം എന്ന നിലയിലും വിജയ് എന്ത് നടപടികളാണ് സ്വീകരിച്ചത്. സംഭവത്തിന് ശേഷം അടിയന്തരമായി ചെന്നൈയിലേക്ക് മാറിയത് എന്തിനാണ് എന്നീ കാര്യങ്ങളും സിബിഐ അന്വേഷിച്ച് വരികയാണ്.
കരൂര്‍ ദുരന്തം നടന്ന ദിവസം അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്‌സണ്‍ ദേശാശീര്‍വാദം ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിജയ്‌യെ ചോദ്യം ചെയ്യുന്നതിനെതിരെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ വിമര്‍ശനങ്ങളും സമ്മര്‍ദ തന്ത്രമെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
Content Highlight; Vijay Summoned Again by Central Bureau of Investigation for Karur Tragedy Investigation