പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ തോക്ക് ചൂണ്ടി; തോക്ക് ജാമായി, പൊലീസ് സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തില്‍ പണ്ഡിറ്റ് നെഹ്‌റു ബസ് സ്റ്റേഷന് സമീപത്തെ ഹോട്ടലിലായിരുന്നു സംഭവം

പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ തോക്ക് ചൂണ്ടി; തോക്ക് ജാമായി, പൊലീസ് സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
dot image

വിജയവാഡ: പൊലീസ് സംഘം പിടികൂടാന്‍ വന്നപ്പോള്‍ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച പ്രതിയുടെ നാടന്‍ പിസ്റ്റളിന്റെ ക്ലിപ് ജാം ആയി. മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരായ ഓപ്പറേഷനിടെയാണ് യുവാവ് പൊലീസ് സംഘത്തിന് മുന്നില്‍ തോക്കുമായി ചാടി വീണത്. എന്നാല്‍ തോക്ക് ചതിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തില്‍ പണ്ഡിറ്റ് നെഹ്‌റു ബസ് സ്റ്റേഷന് സമീപത്തെ ഹോട്ടലിലായിരുന്നു സംഭവം.

'ഓപ്പറേഷന്‍ വജ്രപ്രഹര്‍' എന്ന പേരില്‍ നടത്തിയ ഓപ്പറേഷന്റെ ഭാഗമായി പരിശോധന നടത്താന്‍ എത്തിയതായിരുന്നു പൊലീസ്. അന്വേഷണ സംഘം തങ്ങളുടെ തോക്കെടുക്കുന്നതിനും മുന്‍പേ വളരെ വേഗത്തില്‍ യുവാവ് അവര്‍ക്ക് നേരെ തോക്ക് ചൂണ്ടി. എന്നാല്‍ കാഞ്ചി വലിക്കാന്‍ ശ്രമിക്കുമ്പോളാണ് പിസ്റ്റളിന്റെ ക്ലിപ് ജാമായത്.

തോക്കിന്റെ ട്രിഗറോ മാഗസിന്‍ ക്ലിപ്പോ ജാമായതിനാലാണ് വെടി പൊട്ടാതിരുന്നത് എന്നാണ് പൊലീസ് വിശദമാക്കിയത്. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. വെടിവെക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പൊലീസ് ഉടന്‍ ഇയാളെ കീഴടക്കിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഈഗിള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ മനോഹറും ടാക്‌സ് ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ കൃഷ്ണയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും നാടന്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. തെലങ്കാന സ്വദേശിയാണ് ഇയാളെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ എന്തിന് വിജയവാഡയിലേക്ക് വന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇയാള്‍ക്ക് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.

Content Highlight; Man attempts to open fire on Police during arrest in Vijayawada. But the magazine clip gets jammed and police

dot image
To advertise here,contact us
dot image