

ഫിഫ ലോകകപ്പ് ഗ്രൂപ്പ് സി-യിൽ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി സ്കോട്ട്ലൻഡ്. 28-ാം മിനിറ്റിൽ മിഡ്ഫീൽഡർ ജോൺ മക്ഗിൻ നേടിയ ഗോളാണ് സ്‌കോട്ട്‌ലൻഡിന് ലീഡ് നൽകിയത്.
ഹെയ്തി പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ ചെ ആദംസ് തൊടുത്ത ഷോട്ട് ഹെയ്തി ഗോൾക്കീപ്പർ തട്ടിയകറ്റിയെങ്കിലും ജോൺ മക്ഗിന്റെ കാലിലെത്തി. പന്ത് സ്വീകരിച്ച മക്ഗിൻ ഒരുനിമിഷം പാഴാക്കാതെ സ്‌കോട്ട്‌ലൻഡിനായി വലകുലുക്കി. ഇതോടെ ബ്രസീലും മൊറൊക്കോയും ഉൾപ്പട്ടെ ഗ്രൂപ്പ് സി-യിൽ സ്കോട്ട്ലൻഡ് ഒന്നാമതെത്തി.
ഇന്ന് പുലർച്ചെ നടന്ന മൊറോക്കോ- ബ്രസീൽ മത്സരം 1 -1 സമനിലയിൽ അവസാനിച്ചിരുന്നു.
content highlights: