രണ്ടാമത്തെ കുട്ടി ഉണ്ടായാൽ 25000 രൂപ ! സാമ്പത്തിക പ്രോത്സാഹന പദ്ധതി പരിഗണനയിലെന്ന് ചന്ദ്രബാബു നായിഡു

തങ്ങൾ ഒരു നൂതനമായ രീതിയാണ് പരിഗണിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ചന്ദ്രബാബു നായിഡു പദ്ധതിയുടെ ആശയം അവതരിപ്പിച്ചത്

രണ്ടാമത്തെ കുട്ടി ഉണ്ടായാൽ 25000 രൂപ ! സാമ്പത്തിക പ്രോത്സാഹന പദ്ധതി പരിഗണനയിലെന്ന് ചന്ദ്രബാബു നായിഡു
dot image

അമരാവതി: ജനസംഖ്യ കുറയുന്നത് തടയാനായി രക്ഷിതാക്കൾക്ക് സാമ്പത്തിക പ്രോത്സാഹനം അടക്കം നൽകുന്നത് പരിഗണനയിലെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. രണ്ടാമത്തെ കുട്ടി മുതൽക്ക് 25,000 രൂപ നൽകാനാണ് പദ്ധതിയെന്നും നായിഡു നിയമസഭയെ അറിയിച്ചു. ആന്ധ്രാപ്രദേശിന്റെ ഫെർട്ടിലിറ്റി നിരക്ക് നിലവിൽ 1.5 ആണ്. അത് 2.1 ആയി ഉയർത്താനാണ് ശ്രമിക്കുന്നത് എന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

തങ്ങൾ ഒരു നൂതനമായ രീതിയാണ് പരിഗണിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ചന്ദ്രബാബു നായിഡു സാമ്പത്തിക പ്രോത്സാഹന പദ്ധതിയുടെ ആശയം അവതരിപ്പിച്ചത്. രണ്ടാമത്തെ കുട്ടിയോ അതിൽ കൂടുതലോ ഉണ്ടാകുന്ന മാതാപിതാക്കൾക്ക് പ്രസവ സമയത്തുതന്നെ 25000 രൂപ നൽകും. ഇത് വലിയ മാറ്റമായിരിക്കും. ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയും എന്നാണ് ആന്റണി രാജു പറഞ്ഞത്. ജനസംഖ്യ കുറയുന്നത് പ്രശ്നമാണെന്ന്, നിരവധി രാജ്യങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നായിഡു ഇക്കാര്യം പറഞ്ഞത്.

Content Highlights: Andhra Pradesh Chief Minister N. Chandrababu Naidu has said the state government is considering providing financial incentives to parents in an effort to address the issue of declining population growth. T

dot image
To advertise here,contact us
dot image