

ന്യൂഡൽഹി: പൂര്‍ണ്ണമായും എഥനോള്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന E100 ഇന്ധനത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് അനുമതി നല്‍കിയത്. കേന്ദ്ര ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. മലിനീകരണം കുറയ്ക്കാനും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ഉപയോഗം കുറയ്ക്കാനുമാണ് E100 ഇന്ധനം ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളില്‍ റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം ഭേദഗതി വരുത്തിയത്. ഈ ഭേദഗതി പ്രകാരം ഫ്ലെക്സ്-ഫ്യൂവല്‍ വാഹനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള എമിഷന്‍ മാനദണ്ഡങ്ങളില്‍ E85നൊപ്പം¸ E100 കൂടി ചേര്‍ത്തു. ഇതോടെ ശുദ്ധമായ എത്തനോള്‍ അടങ്ങിയ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത വാഹനങ്ങള്‍ക്ക് വഴിയൊരുങ്ങുകയാണ്.
E20 യേക്കാള്‍ കൂടുതല്‍ എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ ഇതിനായി പ്രത്യേക ഡിസൈന്‍ ചെയ്ത് അംഗീകരിച്ച ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണ പെട്രോള്‍ വാഹനങ്ങളിലോ E20 അനുമതിയുള്ള വാഹനങ്ങളിലോ E85, E100തുടങ്ങിയ ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി പ്രകാരം ചെറു പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഭാരപരിധി 3,000 കിലോഗ്രാമില്‍ നിന്ന് 3,500 കിലോഗ്രാമായി ഉയര്‍ത്തിയിട്ടുമുണ്ട്.
2026 ഏപ്രില്‍ 27-ന് പുറപ്പെടുവിച്ച കരട് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഭേദഗതികള്‍ മാറ്റം വരുത്തിയത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പുതുക്കിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. എന്നിരുന്നാലും, രാജ്യത്തുടനീളം E100 ഇന്ധനത്തിന്റെ വാണിജ്യ ലഭ്യതയ്ക്കുള്ള സമയപരിധി വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല.
Content Highlights: The Central Government has approved E100 fuel, with the Ministry of Road Transport and Highways issuing an official notification.