'ഒരു മോശം സിനിമ അല്ല ചെയ്തതെന്ന ഉറച്ച ബോധ്യമുണ്ട്'; സംവിധായകന്‍ പ്രിന്‍സ് ജോയ്

ടൈറ്റന്‍സിന്റെ സംവിധായകന്‍ പ്രിന്‍സ് ജോയിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

'ഒരു മോശം സിനിമ അല്ല ചെയ്തതെന്ന ഉറച്ച ബോധ്യമുണ്ട്'; സംവിധായകന്‍ പ്രിന്‍സ് ജോയ്
dot image

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തി പ്രിന്‍സ് ജോയി സംവിധാനം ചെയ്ത ചിത്രമാണ് ടൈറ്റന്‍സ്. ഗ്യാങ്സ്റ്റര്‍-കോമഡി-ഫാന്റസി ആയിരിന്നു ചിത്രത്തിന്റെ പ്രമേയം. ആന്റണി യക്കൂസയായി ജയസൂര്യ വേഷമിട്ടപ്പോള്‍ യക്കൂസയുടെ കാവല്‍ മാലാഖയായാണ് വിനായകനെത്തിയത്. ഇവരെ കൂടാതെ മണികണ്ഠന്‍ ആചാരി, ബേബി ജീന്‍, നിഹാല്‍ നസീം, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന് തീയേറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ സംവിധായകനായ പ്രിന്‍സ് ജോയ് തന്റെ ഫേസ്ബുക് അകൗണ്ടിലൂടെ ചിത്രവുമായി ബന്ധപ്പെട്ട് പങ്ക് വെച്ച വൈകാരികമായ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Also Read:

'ഒരു മോശം സിനിമ അല്ല ചെയ്തതെന്ന ഉറച്ച ബോധ്യത്താലാണ് ഞാന്‍ ഇതെഴുതുന്നത്. എന്ന് കരുതി മലയാളത്തിലെ കള്‍ട്ട് ക്ലാസ്സിക് സിനിമയാണ് ടൈറ്റന്‍സ് എന്നും ഞങ്ങള്‍ പറയുന്നില്ല. ഫാന്റസിക്കും റിയാലിറ്റിക്കും ഇടയില്‍ നിന്നുകൊണ്ടാണ് അതിന്റെ തിരക്കഥയെ ചിട്ടപ്പെടുത്തിയത്. അതിന്റെ പശ്ചാത്തലം ഗ്രൗണ്ടഡ് ആകണം എന്ന നിര്‍ബന്ധവും ഞങ്ങള്‍ക്കുണ്ടായിരുന്നു. നിങ്ങള്‍ തന്ന എല്ലാ നിരൂപണങ്ങളും എന്റെ ടേക്എവേ ആണ്.

ഇതുവരെ സിനിമ കാണാത്തവരോട്, അടുത്ത വീക്കെന്റില്‍ കാണാമെന്ന് കരുതുന്നവരോട്, ഫാന്റസി സിനിമകളെ സ്‌നേഹിക്കുന്നവരോട്, യുക്തിരഹിത തമാശകള്‍ ഇഷ്ടപ്പെടുന്നവരോട്, എക്‌സ്‌പെരിമെന്റ് സിനിമകളെ സ്വാഗതം ചെയ്യുന്നവരോട്, ഒ.ടി.ടി. പ്ലാറ്റ്‌ഫോമിനല്ല, ആള്‍ക്കൂട്ടത്തിന് വേണ്ടി ചെയ്ത സിനിമയാണ് ടൈറ്റന്‍സ്. കഴിയുമെങ്കില്‍ പടം തിയേറ്ററില്‍ കാണുക, തിയേറ്ററീന്ന് ടൈറ്റന്‍സ് ഇല്ലാതാവും മുന്നേ,' പ്രിന്‍സ് ജോയ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Content Highlights: Titans director Prince Joy's post goes viral on social media

dot image
To advertise here,contact us
dot image