

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം ആരോപിച്ച് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. MoodXVIP, Koyal Playpro, Digi Movieplex, Feel and Jugnu എന്നീ അഞ്ച് പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചത്. ഐടി ആക്ട് 2000 സെക്ഷൻ 69 എ പ്രകാരമാണ് നടപടി. ഈ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് മന്ത്രാലയം നിർദേശിച്ചു.
അശ്ലീലവും സഭ്യമല്ലാത്തതുമായ ഉള്ളടക്കമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് അഞ്ച് പ്ലാറ്റ്‌ഫോമുകളും നിരോധിച്ചതെന്നും നിയമപ്രകാരം നിഷകർശിച്ച നടപടിക്രമങ്ങൾ പാലിച്ചാണ് മന്ത്രാലയത്തിന്റെ നീക്കമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Content Highlights: central government blocks five ott streaming platforms over obscene content