സൂരജ്‍കുണ്ഡ് കലാമേളക്കിടെ ഭീമൻ യന്ത്ര ഊഞ്ഞാൽ തകർന്നുവീണു: പൊലീസുകാരൻ മരിച്ചു;13 പേർക്ക് പരിക്ക്

സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് ജീവൻ നഷ്ടമായത് എന്നാണ് പ്രാഥമിക വിവരം

സൂരജ്‍കുണ്ഡ് കലാമേളക്കിടെ ഭീമൻ യന്ത്ര ഊഞ്ഞാൽ തകർന്നുവീണു: പൊലീസുകാരൻ മരിച്ചു;13 പേർക്ക് പരിക്ക്
dot image

ഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന പ്രശസ്തമായ സൂരജ്‍കുണ്ഡ് അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ വൻ അപകടം. കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് ഒരു പൊലീസുകാരൻ മരിച്ചു. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് ജീവൻ നഷ്ടമായത് എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സംഭവത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. യന്ത്ര ഊഞ്ഞാലിന്റെ സാങ്കേതിക തകരാറാണോ അതോ അമിതഭാരമാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. മേളയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.


Content Highlights: Giant swing collapses during Surajkund art festival: Policeman dies, 13 injured

dot image
To advertise here,contact us
dot image