

പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ടോട്ടനത്തിനെതിരെയുള്ള ആവേശപ്പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്. പരിശീലകൻ മൈക്കൽ കാരിക്കിന് കീഴിൽ തുടർച്ചയായ നാലാം ജയമാണിത്. ബ്രയാൻ എംബ്യൂമോയും ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസുമാണ് യുണൈറ്റഡിനായി വലകുലുക്കിയത്.
മത്സരത്തിന്റെ 38-ാം മിനിറ്റിൽ ബ്രയാൻ എംബ്യൂമോ ആണ് യുണൈറ്റഡിനായി ആദ്യ ഗോൾ നേടിയത്. തുടർന്ന് 80-ാം മിനിറ്റിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് രണ്ടാമത്തെ ഗോളും നേടി വിജയം ഉറപ്പിച്ചു.
Content Highlights: Premier League: Manchester United beats Tottenham, as Bring Up Fourth Straight Win Under Carrick