'ലൈഫില്‍ തിരികെ പോകാന്‍ അവസരം ലഭിച്ചാല്‍ 2014ലെത്തി പ്രധാനമന്ത്രിയെ മാറ്റും, രാജ്യം അപകടത്തില്‍': കിഷോർ

ഇന്ത്യ ഇപ്പോള്‍ കാണുന്നതിനെക്കാള്‍ മാറിയിട്ടുണ്ടാകും. ഇന്ന് നമ്മള്‍ കാണുന്ന വിദ്വേഷത്തിന്റെ അളവ് വളരെ വലുതാണ്. അത് വലിയ അപകടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

'ലൈഫില്‍ തിരികെ പോകാന്‍ അവസരം ലഭിച്ചാല്‍ 2014ലെത്തി പ്രധാനമന്ത്രിയെ മാറ്റും, രാജ്യം അപകടത്തില്‍': കിഷോർ
dot image

കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ എത്തിയ നടനാണ് കിഷോർ. തമിഴിലും മലയാളത്തിലും നിരവധി വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന്റെ ഏറ്റവും പുതിയ ചിത്രമായ മെല്ലിസൈ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലൈഫില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്നായിരുന്നു കിഷോറിനോടുള്ള ചോദ്യം. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും എന്നായിരുന്നു നടന്റെ മറുപടി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

'നേരെ 2014ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ മാറ്റും. അതാണ് എന്റെ ആദ്യത്തെ ലക്ഷ്യം. ഞാന്‍ ഈ പറഞ്ഞത് നിങ്ങള്‍ കട്ട് ചെയ്യാതെ കൊടുക്കുമോ എന്നറിയില്ല, എന്നാലും പറയുകയാണ്. പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും. ഇന്ത്യ ഇപ്പോള്‍ കാണുന്നതിനെക്കാള്‍ മാറിയിട്ടുണ്ടാകും. ഇന്ന് നമ്മള്‍ കാണുന്ന വിദ്വേഷത്തിന്റെ അളവ് വളരെ വലുതാണ്. അത് വലിയ അപകടത്തിലേക്ക് പോകുന്നത്. ഇങ്ങനെ മുന്നോട്ടുപോവുകയാണെങ്കില്‍ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും.'- അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ ഇപ്പോള്‍ ചെയ്ത മെല്ലിസൈ എന്ന ഈ സിനിമ പറയുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹം എല്ലാകാലത്തും ആവശ്യമാണെന്ന് ഈ സിനിമയിലൂടെ പറയുകയാണ്. അവിടെയാണ് ഒരു മനുഷ്യല്‍ വെറുപ്പിനെ ഇന്‍വെസ്റ്റ്‌മെന്റാക്കിക്കൊണ്ട് അധികാരത്തില്‍ വന്നിരിക്കുന്നത്. അത് മനുഷ്യര്‍ക്ക് വലിയ ആപത്താണ് ഉണ്ടാക്കിവെക്കുന്നത്. ആ വെറുപ്പ് ഒരു പ്രത്യേക വര്‍ഗത്തിന് നേരെയായാലും ഒരു നാടിന് നേരെയായാലും അപകടകരമാണെന്നേ പറയാനുള്ളൂ,’- കിഷോര്‍ പറയുന്നു.

Content Highlights: Political strategist Kishor recently made headlines by stating that, if given a chance to go back in time, he would change the Prime Ministerial decision of 2014.

dot image
To advertise here,contact us
dot image