തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; കെഎസ്‌യു നേതാവിന് സസ്‌പെന്‍ഷൻ

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; കെഎസ്‌യു നേതാവിന് സസ്‌പെന്‍ഷൻ
dot image

കൊച്ചി: എറണാകുളത്ത് കെഎസ്‌യു നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തി നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.

കീഴ്മാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ അല്‍ അമീന്‍ അഷ്‌റഫ് ശ്രമിച്ചതായി നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടി വിരുദ്ധ നടപടി കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു അല്‍ അമീന്‍ അഷ്‌റഫ്.

Content Highlights: Anti-party activities in local body elections KSU leader ameen ashraf in Ernakulam suspended

dot image
To advertise here,contact us
dot image