'സുന്ദരികളായ ചെറുപ്പക്കാരികളെയാണ് ഇഷ്ടമെന്നറിഞ്ഞതിൽ സന്തോഷം'; അനിൽ അംബാനിയോട് എപ്‌സ്റ്റീൻ; ചാറ്റ് പുറത്ത്

വേണമെങ്കിൽ ചില രഹസ്യ കൂടിക്കാഴ്ചകളും നടത്താം എന്നുപറഞ്ഞാണ് എപ്‌സ്റ്റീൻ അനിൽ അംബാനിയെ ക്ഷണിച്ചത്

'സുന്ദരികളായ ചെറുപ്പക്കാരികളെയാണ് ഇഷ്ടമെന്നറിഞ്ഞതിൽ സന്തോഷം'; അനിൽ അംബാനിയോട് എപ്‌സ്റ്റീൻ; ചാറ്റ് പുറത്ത്
dot image

വാഷിംഗ്ടൺ: അന്തരിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഫയലുകളിൽ അനിൽ അംബാനിയുടെ പേരും. ഇരുവരും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഏത് തരം സ്ത്രീകളെ വേണമെന്ന് എപ്‌സ്റ്റീൻ ചോദിക്കുമ്പോൾ അതിന് അനിൽ അംബാനി മറുപടി നൽകുന്ന ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്.

2017 മുതൽ 2019 വരെ ഇരുവരും നടത്തിയ സംഭാഷണങ്ങളുടെ ഉള്ളടക്കമാണ് പുറത്തുവന്നിരിക്കുന്നത്. 2017 മാർച്ച് ഒമ്പതിന് നടന്ന സംഭാഷണത്തിൽ ഏത് തരം സ്ത്രീകളെയാണ് നിങ്ങൾ നിർദേശിക്കുന്നത് എന്ന് അനിൽ അംബാനി എപ്‌സ്റ്റീനോട് ചോദിക്കുന്നുണ്ട്. അതിന് ഉയരംകൂടിയ സുന്ദരിയായ ഒരു സ്വീഡിഷ് സ്ത്രീ എന്ന് എപ്‌സ്റ്റീൻ മറുപടി നൽകുന്നുണ്ട്. പിന്നാലെ അങ്ങനെയൊരു സ്ത്രീയെ ഏർപ്പാടാക്കാനും അനിൽ അംബാനി പറയുന്നുണ്ട്.

പിന്നീട് നടന്ന സംഭാഷണത്തിൽ അനിൽ അംബാനിയുടെ സ്ത്രീ താത്പര്യങ്ങളെക്കുറിച്ചാണ് സംസാരമുള്ളത്. തന്റെ ടേസ്റ്റ് എപ്‌സ്റ്റീൻ നിർദേശിച്ച ഹോളിവുഡ് നടി മെറിൽ സ്ട്രീപിനെപ്പോലെയുള്ള സ്ത്രീകളോടല്ല എന്നും തന്റെ അടുത്ത സിനിമ സ്കാർലറ്റ് ജോഹാൻസണുമായാണ് എന്നും അനിൽ അംബാനി മറുപടി നൽകുകയാണ്. ഇതിനോട് പ്രായമായവരേക്കാൾ യുവ സുന്ദരിമാരെയാണ് നിങ്ങൾക്കിഷ്ടം എന്നറിഞ്ഞതിൽ സന്തോഷം എന്നാണ് എപ്‌സ്റ്റീൻ മറുപടി നൽകുന്നത്. ഇവിടെ വിചിത്രമായ ആഗ്രഹങ്ങളുള്ള നിരവധി അതിഥികൾ ഉണ്ടെന്നും എപ്‌സ്റ്റീൻ പറയുന്നുണ്ട്.

ഇരുവരും ലോകകാര്യങ്ങൾ, ബിസിനസ്, സ്ത്രീകൾ എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ ചർച്ചകൾ നടത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ നേരിൽ കാണാനായി പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 2017ൽ അംബാനി കുടുംബത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ എപ്‌സ്റ്റീൻ വാങ്ങിയിരുന്നു.

2019 മെയ് 23ന് ഇരുവരും നേരിട്ട് കണ്ടതായും റിപ്പോർട്ടുകളുണ്ട്. മൻഹാട്ടനിലെ എപ്‌സ്റ്റീന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. വേണമെങ്കിൽ ചില രഹസ്യ കൂടിക്കാഴ്ചകളും നടത്താം എന്നുപറഞ്ഞാണ് എപ്‌സ്റ്റീൻ അനിൽ അംബാനിയെ ക്ഷണിച്ചത്.

Content Highlights: Newly released Jeffrey Epstein files mentions Anil Ambani, revealing details of conversations between the industrialist and the late convicted sexual offender, sparking global attention.

dot image
To advertise here,contact us
dot image