

ന്യൂഡൽഹി: തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് രാവിലെ പതിനൊന്ന് മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഒരു മണിക്കൂർ 26 മിനിറ്റായിരുന്നു ഇത്തവണ നിർമ്മല സീതാരാമൻ്റെ ബജറ്റ് അവതരണ പ്രസംഗം നീണ്ടു നിന്നത്. കേരളത്തെ അവഗണിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന വിലയിരുത്തലാണ് പൊതുവെ ഉയരുന്നത്. ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിലും എയിംസും പ്രഖ്യാപിച്ചില്ല. അപൂർവ്വ ധാതുക്കൾക്കായി പ്രഖ്യാപിച്ച ഇടനാഴിയിലും കടലാമ പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതിയിലും ഉൾപ്പെട്ടു എന്നത് മാത്രമാണ് കേരളത്തിന് ആശ്വസിക്കാൻ ഉള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. നേരത്തെ രാഷ്ട്രപതി ഭവനിലെത്തി നിർമ്മല സീതാരാമൻ ദ്രൗപതി മുർമുവിനോട് ബജറ്റ് അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നു. പിന്നാലെ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്ന് കേന്ദ്ര ബജറ്റിന് അംഗീകാരം നൽകിയിരുന്നു.
നേരത്തെ 2026 ലെ സാമ്പത്തിക സർവേ സർക്കാർ പുറത്തിറക്കിയിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ (FY26) ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനവും FY27 ൽ 6.8-7.2 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് പ്രവചിക്കുന്നത്. നിയന്ത്രണ പരിഷ്കാരങ്ങൾ, ശക്തമായ മാക്രോ ഇക്കണോമിക് അടിത്തറ, സ്വകാര്യ മേഖലയിലെ നിക്ഷേപത്തിനായുള്ള എന്നിവയാണ് ഈ നേട്ടത്തിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഗതാഗതത്തിനായി ഉപയോഗിക്കുന്ന കംപ്രസ്ഡ് ബയോ-ഗ്യാസ് (CBG) കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) ലേക്ക് ഘട്ടം ഘട്ടമായി ലയിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ്റെ ബജറ്റ് പ്രഖ്യാപനം ശ്രദ്ധേയമാകുന്നു. ആഭ്യന്തര ജൈവോർജ്ജ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം ഫോസിൽ ഇന്ധന ആശ്രിതത്വം കുറയ്ക്കാനും ലക്ഷ്യമിടുന്നതാണ് കേന്ദ്ര സർക്കാർ നീക്കം. ഇത് കാർബൺ ഉദ്‌വമനം കുറയ്ക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. 2025 ഏപ്രിൽ 1 മുതൽ 20% എത്തനോൾ-മിശ്രിത പെട്രോൾ (E20) രാജ്യവ്യാപകമായി പുറത്തിറക്കിയിരുന്നു.
സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപകരിൽ ബജ്റ്റ് പുതിയ ആശങ്ക രൂപപ്പെടുത്തിയിട്ടുണ്ട്. സെക്കൻഡ് സെയിലിൽ വാങ്ങുന്ന എസ്‌ജിബികളുടെ മൂലധന നേട്ട ഇളവ് നീക്കം ചെയ്യാനുള്ള നിയമമാറ്റമാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. കാലാവധി പൂർത്തിയാകുന്നതുവരെ എസ്‌ജിബികൾ കൈവശം വച്ചിരിക്കുന്ന യഥാർത്ഥ വരിക്കാർക്ക് മാത്രമേ പൂർണ്ണ നികുതി ഇളവ് നിലനിർത്താൻ കഴിയൂ എന്നാണ് നിയമമാറ്റം പറയുന്നത്. അതേസമയം സെക്കൻഡ് ഹാൻഡ് വാങ്ങുന്നവർക്ക് 2026 ഏപ്രിൽ 1 മുതൽ പൂർണ്ണ നികുതി ഇളവ് നഷ്ടപ്പെടും എന്നാണ് റിപ്പോർട്ട്.
ഏറ്റവുമധികം നികുതി വിഹിതം ഉത്തര്‍ പ്രദേശിന്-17.62 ശതമാനം
തൊട്ടുപിറകില്‍ ബിഹാര്‍-9.95 ശതമാനം
നികുതി വിഹിതം ശതമാനത്തിൽ

കേന്ദ്ര ബജറ്റിനെ ട്രോളി ടി സിദ്ദിഖ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'കടലാമയാണ് താരം…' എന്ന തലക്കെട്ടോടെ ഉദയനാണ് താരത്തിലെ സൂപ്പർസ്റ്റാർ സരോജ് കുമാറി അനുസ്മരിപ്പിക്കുന്ന ആഡംബരങ്ങളോടെയുള്ള കടലാമയുടെ ചിത്രം പങ്കുവെച്ചാണ് സിദ്ദിഖിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആണവ വൈദ്യുത പദ്ധതികൾക്കുള്ള സാധനങ്ങളുടെ ഇറക്കുമതിക്ക് 2035 വരെ കസ്റ്റംസ് തീരുവയില്ല.
ഇന്ത്യൻ മത്സ്യബന്ധന കപ്പലുകളുടെ ആഴക്കടലിലെ മത്സ്യബന്ധനം ഡ്യൂട്ടി ഫ്രീ ആക്കും.
കേന്ദ്ര ബജറ്റിൽ കേരളത്തോട് കടുത്ത അവഗണനയും വിവേചനവുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. എയിംസ് സ്ഥലമെറ്റെടുത്ത് നൽകിയിട്ടും അനുവദിച്ചില്ല. കേരളത്തിന്റെ ധാതു പുറത്തേക്ക് കൊണ്ടുപോകാൻ ആണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും പി രാജീവ് വ്യക്തമാക്കി.
ബജറ്റ് അവതരണം അവസാനിച്ചു. ചരിത്രത്തിൽ ഇടംനേടിയ നിർമ്മല സീതാരാമൻ്റെ ഒമ്പതാം ബജറ്റ് പ്രസംഗം നീണ്ടത് ഒരു മണിക്കൂർ 26 മിനിറ്റ്.
പ്രതീക്ഷിച്ച അതിവേഗ റെയിലും എയിംസും പ്രഖ്യാപിക്കാതെ ബജറ്റിൽ കേരളത്തെ അവഗണിച്ചു
സ്ത്രീ സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനായി സെൽഫ്-ഹെൽപ്പ് എന്റർപ്രണർ (SHE) മാർട്ടുകൾ ആരംഭിക്കും.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമായി അടുത്ത ബന്ധമുള്ള ചന്ദനത്തിൻ്റെ കൃഷിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സർക്കാർ നിർദ്ദേശം
ഇന്ത്യയില്‍ ഡേറ്റ സെന്‍ര്‍ സ്ഥാപിച്ച് ക്ലൗഡ് സേവനം നല്‍കുന്ന കമ്പനികള്‍ക്ക് 2047 വരെ നികുതി ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന് നിബന്ധന.
അടുത്ത ഒരു ദശകത്തിനുള്ള കായിക മേഖലയെ മാറ്റിമറിക്കുക എന്ന ലക്ഷ്യത്തോടെ ഖേലോ ഇന്ത്യ മിഷന് തുടക്കം കുറിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
വിദേശ വിനോദയാത്ര പാക്കേജിനുള്ള റ്റിസിഎസ് രണ്ട് ശതമാനമായി കുറച്ചു.
ആരോഗ്യ വിദ്യാഭ്യാസത്തിനുളള ടിസിഎസ് അഞ്ച് ശതമാനത്തില്‍ നിന്നും രണ്ട് ശതമാനമാക്കും
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ജൂലൈ 31 വരെ നീട്ടി
50 ശതമാനം പദ്ധതി വിഹിതമെന്ന കേരളത്തിൻ്റെ ആവശ്യം അംഗീകരിച്ചില്ല. പതിനാറാം ധനകാര്യ കമ്മിഷൻ നിർദേശിച്ച 41% വിഹിതം സംസ്ഥാനങ്ങൾക്ക് നൽകും.
കേര കർഷകർക്ക് പ്രോത്സാഹനം
കേര കർഷകർക്കായി കോക്കനട്ട് പ്രോമോഷൻ സ്കീം. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകും. പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം
കേര കർഷകർക്കായി കോക്കനട്ട് പ്രോമോഷൻ സ്കീം. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകും. പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം
അരുണാചൽ, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ബുദ്ധ വിഹാരങ്ങളെ ബന്ധപ്പെടുത്തി ബുദ്ധ സർക്യൂട്ട്. പദ്ധതി തീർത്ഥാടക ടൂറിസം പ്രോത്സാഹിപ്പിക്കാൻ.
റാഞ്ചിയിൽ നിംഹാൻസ് സ്ഥാപിക്കും
വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള മേഖലകളെ പരിഗണിച്ച് സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന് നിർമ്മല സീതാരാമൻ. സേവന മേഖലയിലെ വളർച്ചയ്ക്കുള്ള സാധ്യതകൾ ഒപ്റ്റിമൈസ് ചെയ്യാനുള്ള മേഖലകൾക്ക് ഈ കമ്മിറ്റി മുൻഗണന നൽകും. കൂടാതെ AI പോലുള്ള പുതിയ സാങ്കേതികവിദ്യ സേവന മേഖലയിൽ ചെലുത്തുന്ന സ്വാധീനം അവലോകനം ചെയ്യുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.
കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും
രാജ്യത്തെ 15,000 സ്കൂളുകളിലും 500 കോളജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ പ്രഖ്യാപിച്ചു.ആനിമേഷൻ, ഗെയിമിങ്, കോമിക് മേഖലകളുടെ വളർച്ച ലക്ഷ്യമിട്ട്
വിക്സിത് ഭാരതിനായുള്ള ബാങ്കിംഗ് സംബന്ധ കാര്യങ്ങൾക്ക് ഉന്നതതല സമിതി രൂപീകരിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഈ സമിതി ബാങ്കിംഗ് മേഖലയെ സമഗ്രമായി അവലോകനം ചെയ്യും.
വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിൽ (എൻബിഎഫ്‌സി) രണ്ടെണ്ണമായ പവർ ഫിനാൻസ് കോർപ്പറേഷനും (പിഎഫ്‌സി) ആർഇസി ലിമിറ്റഡും (മുമ്പ് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ) പുനഃക്രമീകരിക്കുന്നതിനായി നിർദ്ദേശം സമർപ്പിച്ചു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രവർത്തികമാക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ജലപാത മേഖലയിലെ മികവിനായി പ്രാദേശികമായി പരിശീലന സ്ഥാപനങ്ങൾ സ്ഥാപിക്കും. ഉൾനാടൻ ജലപാതകളെ പരിപാലിക്കുന്ന കപ്പലുകൾക്കായി വാരണാസിയിലും പട്നയിലും റിപ്പെയർ ഇക്കോ സിസ്റ്റം സ്ഥാപിക്കും.
ബജറ്റ് എസ്റ്റിമേറ്റിൽ പൊതു മൂലധന ചെലവ് പലമടങ്ങ് വർദ്ധിച്ച് 11 ലക്ഷം കോടി രൂപയാക്കി
അതിവേഗ റെയിൽവെ ഇടനാഴിയിൽ കേരളത്തെ പരിഗണിച്ചില്ല
ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി
അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍
സ്പോർട്സ് സാധനങ്ങളുടെ ആഗോള കേന്ദ്രമായി ഉയർന്നുവരാനുള്ള സാധ്യത ഇന്ത്യയ്ക്കുണ്ടെന്ന് 2026 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ആഗോളതലത്തിൽ മത്സരക്ഷമതയുള്ള കായിക വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
സൂക്ഷ്മ സംരംഭങ്ങൾക്ക് 2000 കോടി
അപൂർവ്വ ധാതുക്കൾക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറിൽ കേരളത്തെ ഉൾപ്പെടുത്തി. കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന അപൂർവ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതു ഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗോള ബയോ ഫാർമ ഉദ്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റുമെന്ന് നിർമ്മല സീതാരാമൻ. ബയോഫാര്‍മ ശക്തി പദ്ധതിയ്ക്ക് 10000 കോടി രൂപ വകയിരുത്തി
യുവശക്തി നയിക്കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കാൻ പോകുന്നതെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ
മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.
ബജറ്റ് അവതരണത്തിന് മുന്നോടിയായി ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം കേന്ദ്ര ബജറ്റിന് അംഗീകാരം നൽകി.
വികസിത് ഭാരത് എന്ന സ്വപ്നത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ചരിത്ര ബജറ്റാകും അവതരിപ്പിക്കുകയെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്ജു വ്യക്തമാക്കി.
ഇത്തവണ ബജറ്റ് അവതരണത്തിന് എത്തിയ നിർമ്മല സീതാരാമൻ്റെ കാഞ്ചീവരം സാരി ശ്രദ്ധേയമായി. തമിഴ്നാട്ടിൽ നിന്നുള്ള പരമ്പരാഗത കാഞ്ചീവരം സാരി നിർമ്മല സീതാരാമൻ തെരഞ്ഞെടുത്തത് രാഷ്ട്രീയ നിലപാടായാണ് വിലയിരുത്തപ്പെടുന്നത്. ഇളം സ്വർണ്ണ-തവിട്ട് ചെക്കുകളുള്ള പർപ്പിൾ സാരിയാണ് നിർമ്മ സീതാരാമൻ തെരഞ്ഞെടുത്തത്. സമ്പന്നമായ പട്ടിനും വിദഗ്ധമായ കരകൗശല വൈദഗ്ധ്യത്തിനും പേരുകേട്ട കാഞ്ചീവരം സാരികൾ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കൈത്തറികളിൽ ഒന്നാണ്. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സ്വന്തം സംസ്ഥാനത്തെ കൈത്തറി പാരമ്പര്യത്തെ ഉയർത്തിക്കാണിക്കാനാണ് നിർമ്മല സീതാരാമൻ കാഞ്ചീവരം സാരി തെരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ.
2019 ലെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോൾ പിങ്ക് നിറത്തിലുള്ള മംഗളഗിരി സാരി ധരിച്ചാണ് കൈത്തറി പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന രീതിയ്ക്ക് നിർമ്മല സീതാരാമൻ തുടക്കം കുറിച്ചത്. 2020 ൽ മഞ്ഞ-സ്വർണ്ണ സിൽക്ക് സാരി, 2021 ൽ പോച്ചാംപള്ളി ഇക്കാത്ത്, 2022ൽ ഒഡീഷയിലെ ബോംകായ്, 2023 ൽ കർണാടകയിലെ ഇൽക്കൽ, 2024 ൽ സമ്പൂർണ്ണ ബജറ്റിനായി ഒരു മംഗളഗിരി സിൽക്ക് സാരി, ഇടക്കാല ബജറ്റിനായി കാന്ത എംബ്രോയ്ഡറി ചെയ്ത നീല ടസ്സർ സിൽക്ക് സാരി എന്നിവയായിരുന്നു നിർമ്മല സീതാരാമൻ ധരിച്ചത്.
ബജറ്റിൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന വിമർശനവുമായി പ്രിയങ്ക ഗാന്ധി
ഒരു പ്രതീക്ഷയുമില്ലാത്ത സർക്കാർ അവതരിപ്പിക്കുന്ന ബജറ്റെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബജറ്റിൽ എന്ത് പ്രതീക്ഷിക്കാനാണെന്നും അഖിലേഷ് യാദവ് ചോദിച്ചു. ഇതുവരെയുളള ബജറ്റുകളൊക്കെയും അഞ്ച് ശതമാനം ആളുകൾക്ക് മാത്രമുളളതായിരുന്നു. സർക്കാർ ഇതുവരെയുളള വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും അഖിലേഷ് യാദവ് ചോദിച്ചു.
കേന്ദ്ര ബജറ്റിന് അംഗീകാരം നൽകാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നു.
പുതിയ എക്സൈസ് തീരുവ നിലവിൽ വന്നതോടെ സിഗരറ്റിന്റെയും പാൻ മസാലയുടെയും വില ഇന്ന് മുതൽ വർദ്ധിക്കും. പുതിയ ആരോഗ്യ, ദേശീയ സുരക്ഷാ സെസിനൊപ്പം പാൻ മസാല ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ അധിക എക്സൈസ് തീരുവയും ചുമത്തും.
2026 ജനുവരിയിൽ ജിഎസ്ടി പിരിവ് 1.93 ലക്ഷം കോടി രൂപയായതായി റിപ്പോർട്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.2% കൂടുതലാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഐഐ റിപ്പോർട്ട് ചെയ്യുന്നു. 2026 ജനുവരിയിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് 1,93,384 കോടി രൂപയിലെത്തി.
ബജറ്റ് അവതരണത്തിനായി നിർമ്മല സീതാരാമന്‍ പാർലമെന്റില്‍ എത്തി. അല്‍പസമയത്തിനകം കേന്ദ്ര മന്ത്രിസഭ യോഗം ചേർന്ന് ബജറ്റിന് അംഗീകാരം നല്‍കും.
ബജറ്റ് അവതരണത്തിന് മുന്നോടിയായി തൻ്റെ പ മ്പരാഗത ചുവന്ന 'ബഹി-ഖട്ട' ശൈലിയിലുള്ള സഞ്ചിയിൽ സൂക്ഷിച്ചിരിക്കുന്ന ബജറ്റ് രേഖ അടങ്ങിയ ഡിജിറ്റൽ ടാബ്‌ലെറ്റ് നിർമ്മല സീതാരാമൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
VIDEO | Union Finance Minister Nirmala Sitharaman shows the digital tablet, containing the Budget document, enclosed in a traditional red 'bahi-khata' style pouch. #Budget2026WithPTI #UnionBudgetWithPTI
— Press Trust of India (@PTI_News) February 1, 2026
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/YfF1S9zpvz
ബജറ്റ് അവതരണത്തിൻ്റെ മുന്നോടിയായി നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും പാർലമെൻ്റിൽ എത്തി.
ബജറ്റിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് എന്തെല്ലാം ഉണ്ടാകുമെന്ന ആകാംക്ഷയിലാണെന്ന് ശശി തരൂർ എം പി. 'ധനമന്ത്രി എന്താണ് പറയുന്നതെന്ന് കേൾക്കാൻ നാമെല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സാമ്പത്തിക സർവേ നല്ല സാമ്പത്തിക വളർച്ച പ്രവചിക്കുന്നു… ആ വളർച്ചയ്‌ക്കൊപ്പം തൊഴിലുകളും ഉണ്ടാകുമോ? തൊഴിലില്ലായ്മയുടെ വർദ്ധനവ് ആരെയും സഹായിക്കില്ല. അതിനാൽ, ഇന്ത്യയിലെ യുവാക്കൾക്ക് ഈ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അവരുടെ മനസ്സിലുള്ള പദ്ധതികൾ എന്തൊക്കെയാണെന്ന് കാണാൻ ഞങ്ങൾ ആകാംക്ഷയിലാണ്,'
2026–27 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി. ദേശീയ ചിഹ്നം ആലേഖനം ചെയ്ത ചുവന്ന തുണിയിൽ തൻ്റെ ട്രേഡ് മാർക്ക് ബഹി-ഖട്ടയും (ടാബ്‌ലെറ്റ്) നിർമ്മല സീതാരാമൻ ഒപ്പം കരുതിയിരുന്നു. രാവിലെ 11 മണിക്ക് നിർമ്മല സീതാരാമൻ ബജറ്റ് അവതിപ്പിക്കും.
