സി ജെ റോയിയെ മരണത്തിന് തൊട്ടുമുമ്പ് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ്

സിസിടിവി ദൃശ്യങ്ങളിൽ ആദായനികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്

സി ജെ റോയിയെ മരണത്തിന് തൊട്ടുമുമ്പ് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ്
dot image

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയെ ആത്മഹത്യക്ക് തൊട്ടുമുമ്പ് ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ ആദായനികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതായി കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പിന്റെ വാദവും പൊലീസ് ശരിവെച്ചു. കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

രേഖകളുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങൾ പൂർത്തിയാക്കുക ആയിരുന്നു അന്ന് നടന്നത്. ഉച്ചയോടെ ഓഫീസിൽ എത്തിയ റോയി കോൺഫെറൻസ് റൂമിൽ ഐ ടി ഉദ്യോഗസ്ഥരെ കാണാമെന്ന് പറഞ്ഞ് ക്യാബിനിലേക്ക് പോവുകയായിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായിൽനിന്നെത്തിയ റോയ്‌യുടെ ഭാര്യ ലിനി, മക്കളായ രോഹിത്, റിയ എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുത്തു.

അതേസമയം സി ജെ റോയ്‌യുടെ സംസ്‌കാരം ഇന്ന് വൈകീട്ടോടെ ബെന്നാർഘട്ടയിൽ നടക്കും. ബെന്നാർഘട്ടയിലെ കൽക്കെരെ സെന്റ് ജോസഫ് ദേവാലയത്തിൽ സംസ്‌കാര ശുശ്രൂഷകൾ നടക്കും. ശേഷം ഉച്ചയ്ക്ക് മൂന്നരയോടെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാർഘട്ട റോഡ് കൽക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോർട്ടിലായിരിക്കും സംസ്‌കാരം. ഇവിടെ അന്ത്യവിശ്രമം ഒരുക്കണമെന്ന റോയിയുടെ ആഗ്രഹപ്രകാരമാണിത്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പൊതുദർശനം നടക്കും.

വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയുണ്ടായ പരിക്കാണ് റോയിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിനുള്ളിൽ നിന്നും 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തിരുന്നു. വെളളിയാഴ്ച്ച ആദായനികുതി ഉദ്യോഗസ്ഥർ റോയ്‌യുടെ ഓഫീസിലെത്തിയത് ഉച്ചയ്ക്ക് ഏകദേശം പന്ത്രണ്ട് മണിയോടെയാണ്. റോയ് രണ്ടുമണിയോടെ ഓഫീസിലെത്തി. ആദ്യം നിൽക്കണമെന്ന് നിർബന്ധമില്ലെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ പിന്നീട് ചില രേഖകൾ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് ഓഫീസിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. മൂന്നുമണിയോടെ തന്റെ കാബിനിൽ ചില ഡോക്യുമെന്റുകൾ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകൾക്കുളളിൽ ഉദ്യോഗസ്ഥർ കേട്ടത് വെടിയൊച്ചയാണ്.

Content Highlights: Police say the Income Tax Department did not question Confident Group owner CJ Roy just before his death

dot image
To advertise here,contact us
dot image