'സംസ്ഥാന സ്‌കൂള്‍ കായിക മേളയെ മോശമാക്കാന്‍ ചില ആളുകള്‍ ശ്രമിക്കുന്നു'; ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി

ഇന്നലെ മേളക്കിടയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി എന്ന് നാടകം നടത്തിയെന്ന് മന്ത്രി പറഞ്ഞു

'സംസ്ഥാന സ്‌കൂള്‍ കായിക മേളയെ മോശമാക്കാന്‍ ചില ആളുകള്‍ ശ്രമിക്കുന്നു'; ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി
dot image

തിരുവനന്തപുരം: ചിലർ സംസ്ഥാന സ്‌കൂള്‍ കായിക മേളയെ മോശമാക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. കടുത്ത രാഷ്ട്രീയ വിരോധം കാരണമാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നലെ മേളക്കിടയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി എന്ന് നാടകം നടത്തി. എന്നാല്‍ ഇത്തവണയും പഴയിടം ഭക്ഷണം കേമമാക്കിയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ആരോപണത്തിന് പിന്നാലെ ഭക്ഷണം പരിശോധിച്ചപ്പോള്‍ പുഴുവിനെ കണ്ടില്ല. ഇന്ന് ഒരു അധ്യാപകന്‍ ഒരു പുഴുവിനെ കണ്ടെന്നു പറഞ്ഞു ബഹളം വച്ചു. ഇദ്ദേഹം പുഴുവിനെ കൊണ്ടുവരുന്നതും പ്രയോഗിക്കുന്നതും ജോലി ചെയ്യുന്ന സ്ത്രീകള്‍ കണ്ടു. നാലു മണിക്കൂര്‍ തിളച്ച സാമ്പാറില്‍ ആണോ ജീവനുള്ള പുഴു എന്നും മന്ത്രി ചോദിച്ചു.

ആവിയില്‍ വെന്ത പുട്ടിലും പുഴു എന്നാണ് പറയുന്നത്. നടന്നത് നാടകമാണെന്ന് മന്ത്രി ആരോപിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണ്. ചില മാധ്യമപ്രവര്‍ത്തകരും തിരക്കഥയിലുണ്ടെന്നും പൊലീസ് ഇതിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. പുഴുവിനെ കണ്ടെത്തിയ ആളുടെ അട്ടഹാസം നമ്മള്‍ കണ്ടു. പത്തുകൊല്ലം ആയിട്ട് അദ്ദേഹം കണ്ടെത്തിയിരുന്നില്ലേ എന്നും പരിഹാസം. ഇതിന് പിന്നിലുള്ള ആളുകള്‍ ഇതെല്ലാം അവസാനിപ്പിക്കണം. ഇനിയും മേളകള്‍ നടക്കാനുണ്ട്. ഇങ്ങനെയുള്ള ശ്രമങ്ങള്‍ നടത്തരുത്. മേള നടക്കുമ്പോള്‍ മാധ്യമങ്ങള്‍ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

പൊലീസ് കൃത്യമായി ഇതിന്റെ പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണം. ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ല. പിന്നിലുള്ള ആളുകളെ കണ്ടെത്തണം. ചില രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് ഈ അധ്യാപകന്‍ എന്നാണ് മന്ത്രിയുടെ ആരോപണം. അധ്യാപക സംഘടനയുമായി പ്രവര്‍ത്തിക്കുന്ന ആളാണോ എന്ന് പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായ തട്ടിപ്പ് കേസില്‍ ഇതുവരെ രണ്ട് പരാതി ലഭിച്ചെന്നും കൃത്യമായി പരിശോധന നടത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തെ സംബന്ധിച്ച് അദ്ദേഹം പ്രതികരിക്കന്‍ തയ്യാറായില്ല.

Content Highlights: Education Minister N Shamsudheen alleged that some people were trying to discredit the Kerala state school sports meet due to political hostility. He claimed that a complaint about a worm in the food was staged and said an inspection found no worm. The minister also alleged that workers saw a teacher bringing in and using a worm to create a commotion. He questioned how a live worm could remain in sambar that had been boiling for four hours and praised the food served by Puzhayidam.

dot image
To advertise here,contact us
dot image