'സിങ്കം' സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ വെടിവെയ്പ്പ്; പ്രതികൾക്കായി തെരച്ചിൽ

രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ കനത്ത സുരക്ഷയേർപ്പെടുത്തി

'സിങ്കം' സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ വെടിവെയ്പ്പ്; പ്രതികൾക്കായി തെരച്ചിൽ
dot image

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനായ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ വെടിവെയ്പ്പ്. ശനിയാഴ്ച രാത്രിയോടെയായിരുന്നു വെടിവെയ്പ്പുണ്ടായത്. അക്രമികൾ നാല് തവണ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ കനത്ത പൊലീസ് സുരക്ഷയേർപ്പെടുത്തി.

ജൂഹുവിലുള്ള സംവിധായകന്റെ വീടിന് മുൻപിലാണ് വെടിവെയ്പ്പുണ്ടായത്. ബൈക്കിൽ എത്തിയ സംഘമാണ് വെടിവെച്ചത് എന്നാണ് നിഗമനം. ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന സ്ഥലം വളഞ്ഞിരിക്കുകയാണ്. സിറ്റി പൊലീസ്, ക്രൈംബ്രാഞ്ച്, ഫോറൻസിക് സംഘം തുടങ്ങിയവർ വെടിവെയ്പ്പ് നടന്നയുടൻ തന്നെ സ്ഥലത്തെത്തിയിരുന്നു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് മുംബൈ പൊലീസ് കമ്മീഷണർ പറയുന്നത്. വെടിവെയ്പ്പ് ഉണ്ടായതായി സ്ഥിരീകരിച്ചെന്നും പ്രതികളെ പിടികൂടാൻ പരിശോധന കർശനമാക്കിയിരിക്കുകയാന്നെനും കമ്മീഷണർ പറഞ്ഞു. സേനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ഗുണ്ടാ സംഘങ്ങൾ അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Content Highlights: Gunshots fired outside director rohith shettys house in mumbai, probe going on

dot image
To advertise here,contact us
dot image