അസമിൽ 27 പേർ സഞ്ചരിച്ച വഞ്ചി മറിഞ്ഞു; അഞ്ച് കുട്ടികൾ അടക്കം ഏഴ് പേരെ കാണാനില്ല

അപകടസമയത്ത് വഞ്ചിയിൽ 27 പേർ ഉണ്ടായിരുന്നതായാണ് വിവരം

അസമിൽ 27 പേർ സഞ്ചരിച്ച വഞ്ചി മറിഞ്ഞു; അഞ്ച് കുട്ടികൾ അടക്കം ഏഴ് പേരെ കാണാനില്ല
dot image

ഗുവാഹത്തി: അസമിൽ കുടുംബം സഞ്ചരിച്ചിരുന്ന വഞ്ചി മറിഞ്ഞ് അപകടം. ബാർപേട്ട ജില്ലയിൽ ബ്രഹ്മപുത്ര നദിയിലാണ് അപകടം ഉണ്ടായത്. അഞ്ച് കുട്ടികൾ അടക്കം ഏഴ് പേരെ കാണാനില്ല എന്നാണ് റിപ്പോർട്ട്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. റഹം അലി എന്നയാളുടെ കുടുംബം സഞ്ചരിച്ച വഞ്ചിയാണ് അപകടത്തിൽപെട്ടത്. അപകടസമയത്ത് വഞ്ചിയിൽ 27 പേർ ഉണ്ടായിരുന്നതായാണ് വിവരം. ചെറിയ വഞ്ചിയിൽ ഇത്രയുമധികം ആളുകൾ കയറിയതും കനത്ത കാറ്റുമാണ് അപകട കാരണം എന്നാണ് വിവരം.

കരയിൽ ഉണ്ടായിരുന്നവരാണ് വഞ്ചി മുങ്ങുന്നത് ആദ്യം കണ്ടത്. ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ് പ്രവർത്തകരും തിരച്ചിലിനായി സ്ഥലത്തുണ്ട്.

Content Highlights: boat sinks in assam; seven including childrens missing

dot image
To advertise here,contact us
dot image