യുഎഇയില്‍ വരും ദിവസങ്ങളില്‍ തണുപ്പിന് താല്‍ക്കാലിക ശമനമുണ്ടാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ന്യൂനമര്‍ദ്ദവും സൈബീരിയന്‍ ശൈത്യക്കാറ്റും പിന്‍വാങ്ങിയതോടെയാണ് അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത്

യുഎഇയില്‍ വരും ദിവസങ്ങളില്‍ തണുപ്പിന് താല്‍ക്കാലിക ശമനമുണ്ടാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
dot image

യുഎഇയില്‍ വരും ദിവസങ്ങളില്‍ തണുപ്പിന് താല്‍ക്കാലിക ശമനമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയോടെ രാജ്യത്തെ താപനിലയില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടന്നും ഇത് തണുപ്പ് കുറയാന്‍ കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ന്യൂനമര്‍ദ്ദവും സൈബീരിയന്‍ ശൈത്യക്കാറ്റും പിന്‍വാങ്ങിയതോടെയാണ് അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത്. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ വീണ്ടും തണുപ്പ് ശക്തമാകും. ഷാര്‍ജ ഉള്‍പ്പെടെയുള്ള വടക്കന്‍ എമിറേറ്റുകളിലും കിഴക്കന്‍ മേഖലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

രാവിലെയും രാത്രിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ രൂപപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീരദേശ മേഖലകളിലായിരിക്കും മൂടല്‍ മഞ്ഞിന്റെ കാഠിന്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Content Highlights: The UAE’s meteorological department has indicated that the current cold conditions will ease temporarily in the coming days. A slight rise in temperatures is expected across several regions. Authorities advised residents to stay updated with weather alerts, as conditions may change again depending on atmospheric developments.

dot image
To advertise here,contact us
dot image