

യുഎഇയില്‍ അടുത്തമാസം ഇന്ധനവില വര്‍ധിച്ചേക്കുമെന്ന് സൂചന. ഈ മാസം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ഡിസംബറില്‍ ബാരലിന് ശരാശരി 61.51 ഡോളറായിരുന്ന ബ്രെന്റ് ഓയിലിന്റെ വില ജനുവരിയില്‍ 63.47 ഡോളറിലേക്ക് ഉയര്‍ന്നു.
ഇറാന്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിതരണ തടസ്സമുണ്ടാകുമെന്ന ആശങ്കയുമാണ് ആഗോള വിപണിയെ സ്വാധീനിച്ചത്. കഴിഞ്ഞ മാസം യുഎഇയില്‍ ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. സൂപ്പര്‍ 98 ലിറ്ററിന് 2.53 ദിര്‍ഹം, സ്‌പെഷ്യല്‍ 95 2.42 ദിര്‍ഹം, ഇ-പ്ലസ് 2.34 ദിര്‍ഹം എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില.
ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് യുഎഇയില്‍ ഓരോ മാസത്തെയും ഇന്ധനവില നിര്‍ണയിക്കുന്നത്. ഈ മാസം 31ന് ഇന്ധന വില നിര്‍ണയ സമിതി ഫെബ്രുവരി മാസത്തേക്കുള്ള പുതുക്കിയ വില പ്രഖ്യപിക്കും.
Content Highlights: Petrol and diesel prices in the UAE are expected to rise next month, according to market trends and early indications. Fuel prices in the country are revised monthly based on global oil prices. If international crude rates continue to increase, motorists in the UAE may face higher fuel costs in the coming month.