മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പരസ്പരം കൈകൊടുത്ത് കോൺഗ്രസും BJPയും, ശിവസേനയ്ക്ക് തിരിച്ചടി

അംബെർനാഥ് വികാസ് അഘാടി എന്നാണ് പുതിയ സഖ്യത്തിന് നൽകിയിരിക്കുന്ന പേര്

മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പരസ്പരം കൈകൊടുത്ത് കോൺഗ്രസും BJPയും, ശിവസേനയ്ക്ക് തിരിച്ചടി
dot image

മുംബൈ: മഹാരാഷ്ട്രയിൽ പരസ്പരം കൈകൊടുത്ത് കോൺഗ്രസും ബിജെപിയും. അംബെർനാഥ് മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിലാണ് ഇരു പാർട്ടികളും സഖ്യത്തിലേർപ്പെട്ടത്. ബിജെപിയുടെ തേജശ്രീ കരഞ്ജുലെ മേയറായി തെരഞ്ഞെടുത്തു. 32 വോട്ടുകൾക്കാണ് തേജശ്രീയുടെ ജയം. എൻസിപി അജിത് പവാർ വിഭാഗവും തേജശ്രീക്കാണ് വോട്ട് ചെയ്തത്. ഇതോടെ ഷിൻഡെ വിഭാഗം സ്ഥാനാർത്ഥിയായ മനീഷ വാലെകർ പരാജയപ്പെട്ടു.

മേയർ തെരഞ്ഞെടുപ്പിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൻ്റെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താനാണ് കോൺഗ്രസും ബിജെപിയും കൈകൊടുത്തത്. ഡിസംബറിൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ 60 സീറ്റുകളിൽ 27 സീറ്റുകൾ നേടി ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗമാണ് ഒന്നാമതെത്തിയത്. എന്നാൽ ഇവർക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

ബിജെപിക്ക് 14, കോൺഗ്രസിന് 12, എൻസിപി അജിത് പവാർ വിഭാഗം നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ട് പേർ സ്വതന്ത്രരാണ്.

അംബെർനാഥ് വികാസ് അഘാടി എന്നാണ് പുതിയ സഖ്യത്തിന് നൽകിയിരിക്കുന്ന പേര്.

ശിവസേനയുടെ ദീർഘകാല ഭരണത്തിന് കീഴിൽ അഴിമതിയും ഭീഷണി സംസ്കാരവും വളർന്നുവെന്നും അംബെർനാഥിൽ വികസനം ഉറപ്പാക്കാനാണ് ഈ സഖ്യം എന്നുമാണ് തേജശ്രീ കരഞ്ജുലെ പാട്ടീലിന്റെ പ്രതികരണം. എന്നാൽ സഖ്യത്തെ 'അവിഹിത സഖ്യം' എന്ന് വിമർശിക്കുകയാണ് ശിവസേന ചെയ്തത്. കോൺഗ്രസ് മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തോടെ ബിജെപി ദേശീയ തലത്തിൽ പ്രചാരണം നടത്തുമ്പോൾ താഴെത്തട്ടിൽ അവരുമായി കൈകൊടുക്കുകയാണ് എന്നാണ് സേന എംഎൽഎ ബാലാജി കിനികർ പറഞ്ഞത്. സഖ്യത്തിനായി തങ്ങൾ ബിജെപിയുമായി ചർച്ചകൾ നടത്തിയിരുന്നെന്നും എന്നാൽ അവർ കോൺഗ്രസിനെയാണ് തെരഞ്ഞെടുത്തത് എന്നും ബാലാജി കിനികർ പ്രതികരിച്ചു.

Content Highlights: In Ambernath Municipal Corporation, an alliance between Congress and BJP has emerged, causing a major setback for Shiv Sena.

dot image
To advertise here,contact us
dot image