

സൂറത്ത്: അപ്പാര്‍ട്ട്‌മെന്റിന്റെ പത്താം നിലയില്‍ നിന്ന് തെന്നി വീണ മധ്യവയസ്‌കന് ഇരുമ്പ് ഗ്രില്ലില്‍ കുടുങ്ങി അത്ഭുതരക്ഷ. എട്ടാം നിലയിലെ ജനല്‍ കമ്പിയില്‍ കുടുങ്ങി കിടന്ന ഇയാളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച്ചയാണ് സൂറത്തിലെ ജഹാന്‍ഗിരിപുരിയിലാണ് സംഭവമുണ്ടായത്.
നിതിന്‍ ആദിയ എന്നയാളാണ് സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വിശ്രമിക്കവെ താഴേക്ക് വീണത്. ജനലിന് അരികില്‍ നില്‍ക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ നിലത്തേക്ക് വീഴുന്നതിന് പകരം ഇയാള്‍ എട്ടാം നിലയിലെ കമ്പിയില്‍ കുരുങ്ങിക്കിടന്നു. ഒരു കാല്‍ ഇരുമ്പ് ഗ്രില്ലില്‍ കുടുങ്ങിയതാണ് രക്ഷയായത്.
ശബ്ദം കേട്ട് അടുത്തുള്ള താമസക്കാര്‍ ഓടിയെത്തി. ഇവര്‍ അറിയിച്ചതിന് പിന്നാലെയാണ് അഗ്നിരക്ഷ സേന സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ പരിക്കേറ്റയാള്‍ വേദനകൊണ്ട് പുളയുന്നതും അഗ്നിരക്ഷ സേന രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Content Highlight; Man Falls from 10th Floor, Gets Trapped in 8th-Floor Grill