പുനരധിവാസ പാക്കേജ് വേണം; ബെം​ഗളൂരു ബുള്‍ഡോസര്‍ രാജിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്

വികസനത്തിന്റെ പേരിൽ നടക്കുന്ന ഈ ക്രൂരമായ കുടിയൊഴിപ്പിക്കൽ ഒരു നിലക്കും ന്യായീകരിക്കാനാവില്ലയെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പറഞ്ഞു.

പുനരധിവാസ പാക്കേജ് വേണം; ബെം​ഗളൂരു ബുള്‍ഡോസര്‍ രാജിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്
dot image

ബെം​ഗളൂരു: ബെം​ഗളൂരു യെലഹങ്ക ഫകീർ കോളനിയിൽ നൂറു കണക്കിന് കുടുംബങ്ങളെ ഭവനരഹിതരാക്കിയ ബുള്‍ഡോസര്‍ രാജിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരെ ഒരു ദിവസം രാവിലെ തെരുവിലേക്കേറിയുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലയെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

സുപ്രീം കോടതി മുന്നോട്ട് വെച്ച നിർദേശങ്ങളെ കാറ്റിൽ പറത്തി കൊണ്ട് നടത്തിയ കൂട്ട കുടിയൊഴിപ്പിക്കൽ കർണാടക ഗവർമെന്റിന്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കും. വികസനത്തിന്റെ പേരിൽ നടക്കുന്ന ഈ ക്രൂരമായ കുടിയൊഴിപ്പിക്കൽ ഒരു നിലക്കും ന്യായീകരിക്കാനാവില്ലയെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പറഞ്ഞു.

ബുൾഡോസർ നടപടിക്ക് ഇരകളയവർക്ക് വേണ്ടി അടിയന്തിരമായി പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. താൽകാലിക താമസ സൗകര്യം സർക്കാർ ചിലവിൽ ഒരുക്കണം.സ്ഥിരമായി ഇവരെ പുനരധിവസിപ്പിക്കാൻ പദ്ധതി തയ്യാറാക്കണം. മാന്യമായ നഷ്ട പരിഹാരവും ഇവർക്ക് ഉറപ്പാക്കണമെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്റഫലി ആവശ്യപ്പെട്ടു.

Content Highlight : Youth League protests against Bengaluru Bulldozer Raj, demands rehabilitation package

dot image
To advertise here,contact us
dot image