ആറ് മാസം ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്ന് യുവാവ്; അറസ്റ്റിൽ

പൂച്ചയെ കൊല്ലുന്ന ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവിനെതിരായ പൊലീസ് നടപടി

ആറ് മാസം ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്ന് യുവാവ്; അറസ്റ്റിൽ
dot image

അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ. 21 കാരനായ രാഹുൽ ദൻതാനിയെയാണ് വഡാജ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂച്ചയെ കൊല്ലുന്ന ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്.

പൂച്ചയ്ക്ക് പാൽ കൊടുക്കുന്നതിനിടെ യുവതി പാത്രം നീക്കിയതോടെ കയ്യിൽ കടിക്കുകയായിരുന്നു. ആറ് മാസം ഗർഭിണിയായ യുവതിക്ക് ഇതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് പൂച്ചയെ തല്ലിക്കൊല്ലുകയായിരുന്നു.

വീട്ടിൽ തിരിച്ചെത്തിയ രാഹുൽ ദൻതാനി സുഹൃത്തുക്കളുടെ സഹായത്തോടെ പൂച്ചയെ ചാക്കിലാക്കി. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന് സമീപമുള്ള അപാർട്‌മെന്റിന് പരിസരത്ത് വെച്ച് രാഹുൽ പൂച്ചയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ആദ്യം ചാക്കോടെ പൂച്ചയെ നിലത്തടിച്ചു. പിന്നീട് പൂച്ചയെ പുറത്തിട്ട് വടികൊണ്ട് തല്ലുകയും കഴുത്തിൽ ചവിട്ടിപ്പിടിച്ച് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്ന ചിലർ ഈ ദൃശ്യം ഫോണിൽ പകർത്തുകയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ മൃഗസംരക്ഷണ സമിതി പ്രവർത്തകർ പരാതി നൽകുകയായിരുന്നു. ദൃശ്യം പരിശോധിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.

Content Highlights: men arrested for killing cat after attacked pregnent wife at ahmedabad

dot image
To advertise here,contact us
dot image