'ഇത്തരം ആഘോഷങ്ങൾ വീട്ടിലിരുന്ന് മതി'; ക്രിസ്മസ് തൊപ്പിയണിഞ്ഞ സ്ത്രീകളെ ഭീഷണിപ്പെടുത്തി ബജറംഗ്ദൾ പ്രവർത്തകർ

പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു

'ഇത്തരം ആഘോഷങ്ങൾ വീട്ടിലിരുന്ന് മതി'; ക്രിസ്മസ് തൊപ്പിയണിഞ്ഞ സ്ത്രീകളെ ഭീഷണിപ്പെടുത്തി ബജറംഗ്ദൾ പ്രവർത്തകർ
dot image

ഡല്‍ഹി: ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ബജറംഗ്ദളിന്റെ ഭീഷണിയും ആക്രമണവും. ഡല്‍ഹി ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു.

ഇത്തരമാഘോഷങ്ങള്‍ വീട്ടിലിരുന്ന് മതിയെന്നായിരുന്നു ഭീഷണി. സാന്താക്ലോസ് തൊപ്പി ധരിച്ചതിനാല്‍ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തുമെന്ന് ആരോപിക്കുകയും പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമമായ എക്സില്‍ പ്രചരിക്കുന്നുണ്ട്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മുംബൈയില്‍, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ ക്രിസ്മസ് പരിപാടി തടസ്സപ്പെടുത്തിരുന്നു. ക്രിസ്മസ് ആഘോഷിക്കുന്നതിന് പകരം കുട്ടികളോട് ഹനുമാന്‍ ചാലിസ ചൊല്ലാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

Content Highlights: Bajrang Dal accuses Christian women in Santa hats of proselytisation

dot image
To advertise here,contact us
dot image